
Malayalam
സി.ബി.ഐ അഞ്ചാം ഭാഗവുമായി മമ്മൂട്ടി ;ബിലാലും ഒപ്പം ഉണ്ട്
സി.ബി.ഐ അഞ്ചാം ഭാഗവുമായി മമ്മൂട്ടി ;ബിലാലും ഒപ്പം ഉണ്ട്

മലയാള സിനിമ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമാണ് സേതുരാമയ്യർ സി ബി ഐ .ഇപ്പോൾ ചിത്രത്തിന്റെ അടുത്ത ഭാഗത്തെ പറ്റി പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി .
ഒരു ഓണ്‍ലൈന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കുറച്ച് നാളുകളായി സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് മമ്മൂക്കയുടെ സി.ബി.ഐ ചിത്രത്തിന്റെ പുതിയ ഭാഗങ്ങള്‍ വരുമോ ഇല്ലയോ എന്നുള്ള അഭ്യൂഹങ്ങള്‍ . എന്നാല്‍ ഇപ്പോള്‍ മമ്മൂക്ക തന്നെ ഇത് വെളിപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍ . മമ്മൂക്കയുടെ സേതുരാമയ്യര്‍ സി.ബി.ഐ യുടെ പുതിയ ഭാഗം ഉണ്ടാകുമോയെന്നുള്ള അവതാരകയുടെ ചോദ്യത്തിന് അത് ഉണ്ടാകുമെന്നും എന്നാല്‍ ഉടനെ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ സന്തോഷവാര്‍ത്തയ്ക്കൊപ്പം മറ്റൊരു സര്‍പ്രൈസ് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂക്ക. ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്നാണ് മമ്മൂക്ക വെളിപ്പെടുത്തിയിരിക്കുന്നത്.
കെ മധു -എസ്.എന്‍ സ്വാമി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങിയ സിബിഐ ചിത്രങ്ങള്‍ മലയാളികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. 2005ലായിരുന്നു ചിത്രത്തിന്റെ നാലാം ഭാഗമായ നേരറിയാന്‍ സി.ബി.ഐ തിയേറ്ററുകളിലെത്തിയത്. പുതുവത്സരദിനത്തിലാണ് സി.ബി.ഐ സിനിമകള്‍ക്ക് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ വാര്‍ത്ത സംവിധായകന് കെ.മധു അറിയിച്ചത്.
സി.ബി.ഐ സീരീസിലെ രണ്ടു സിനിമകള്‍ നിര്‍മിച്ച കെ മധുവിന്റെ തന്നെ നിര്‍മാണ കമ്ബനിയായ കൃഷ്ണകൃപയായിരിക്കും പുതിയ ചിത്രവും നിര്‍മിക്കുക.തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിയുമായി ചേര്‍ന്ന് തന്നെയായിരിക്കും പുതിയ ചിത്രം ഒരുക്കുകയെന്ന് മധു നേരത്തെ വെളിപ്പെടുത്തിയിരുന്നു.
mammooty cbi next part and bilal coming soon
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...