
Tamil
കമൽഹാസന്റെ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 ഉപേക്ഷിച്ചതായി റിപ്പോർട്ട് !
കമൽഹാസന്റെ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 ഉപേക്ഷിച്ചതായി റിപ്പോർട്ട് !

By
വമ്പൻ പ്രതീക്ഷ ഉണർത്തിയാണ് ഇന്ത്യൻ 2 പ്രഖ്യാപനം നടന്നത്. കമൽ ഹാസന്റെ സിനിമ ജീവിതത്തിൽ ഏറെ കാത്തിരുന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2 . ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 ൽ വലിയ താര നിറയുമാണ് അണിനിരക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായി ചിത്രം പ്രതിസന്ധി നേരിടുകയാണെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ പറയുന്നത്.
ചിത്രം ഉപേക്ഷിച്ചതായി വാര്‍ത്തകള്‍. അമിത നിര്‍മാണച്ചെലവ് താങ്ങാന്‍ കഴിയാതെ ലൈക പ്രൊഡക്ഷന്‍സ് നിര്‍മാണത്തില്‍ നിന്ന് പിന്മാറി എന്നാണ് അറിയുന്നത്. ശങ്കറിന്റെ മുന്‍ ചിത്രമായ 2.o വലിയ നഷ്ടമാണ് ലൈക പ്രൊഡക്ഷന്‍ വരുത്തിയത്. ആ നഷ്ടം ഇന്ത്യന്‍ 2 വിലീടെ പിടിക്കാം എന്നായിരുന്നു പ്രൊഡക്ഷന്‍ ഹൗസിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ ചിത്രീകരണം വിചാരിച്ചതുപോലെയല്ല പോകുന്നത്. അമിതമായ ചെലവുകളും വരുന്നു. കമല്‍ ഹസനും രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ കാലുറപ്പിച്ചതോടെ ഇന്ത്യന്‍ 2 യിലുള്ള വിശ്വാസം ലൈക പ്രൊഡക്ഷന നഷ്ടമായി. ഈ സാഹചര്യത്തിലാണത്രെ നിര്‍മാണത്തില്‍ നിന്ന് പിന്മാറുന്നത്.
എന്നാല്‍ ഇന്ത്യന്‍ 2 ഉപേക്ഷിച്ചിട്ടില്ല എന്നും തമിഴ്നാട് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചിത്രീകരണം പുനരാരംഭയ്ക്കും എന്നും നിര്ാതാവ് പിന്മാറിയാല് പുതിയ ആളെ കണ്ടെത്തുമെന്നും ശങ്കറിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കമലിന് പുറമെ കാജല്‍ അഗര്‍വാള്‍, നെടുമുടി വേണു, ഡല്‍ഹി ഗണേഷ് എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നുണ്ട്.
kamal hassan – sankar big buget movie indian 2 droped ?
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...