സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമെന്ന് നടൻ ബിജു മേനോൻ പറഞ്ഞു. ലുലു കൺവെൻഷൻ സെന്ററിൽ സൗഹൃദ വേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിജു മേനോൻ.
താൻ കണ്ടതിൽ വച്ചേറ്റവും മനുഷ്യ സ്‌നേഹിയായ ഒരാളാണ് സുരേഷ് ഗോപിയെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി തൃശൂർക്കാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമാണെന്ന് നിർമാതാവ് ജി. സുരേഷ്‌കുമാർ പറഞ്ഞു. സിനിമാ താരങ്ങൾ പരസ്യമായി തനിക്ക് പിന്തുണ നൽകാത്തത് അവർക്ക് ഭയമുള്ളതിനാലായിരിക്കാമെന്ന് സുരേഷ് ഗോപി മുൻപ് അഭിപ്രായപ്പെട്ടിരുന്നു.
സുരേഷ് ഗോപിയെ ജനപ്രതിനിധിയായി ലഭിക്കുന്നത് തൃശൂരിന്റെ ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. ബിജു മേനോനൊപ്പം സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സുരേഷ് ഗോപിക്ക് വിജയാശംസകള്‍ നേരാനെത്തി. കാസര്‍കോട് മുതല്‍ നെയ്യാറ്റിന്‍കര വരെ എം.പി എന്ന നിലയിലും വ്യക്തിപരമായും അദ്ദേഹം ചെയ്ത കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവര്‍ ഓര്‍ത്തെടുത്തു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മകന്‍ ഗോകുല്‍ തുടങ്ങിയവരും സംഗമത്തിലെത്തിയിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...