രശ്മിക വിജയ് ദേവരകൊണ്ടയെ ചുംബിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല ; ഒടുവിൽ രശ്മികയും രക്ഷിതും പിരിയാനുണ്ടായ കാരണം പുറത്ത് !
Published on

By
കന്നഡ സിനിമ ലോകത്ത് 2016 ൽ ഹിറ്റ് സൃഷ്ടിച്ച ചിത്രമാണ് കിരിക് പാർട്ടി . രക്ഷിത് ഷെട്ടിയും രശ്മിക മന്ദനയും നായിക നായകന്മാരായി അഭിനയിച്ച ചിത്രത്തിലൂടെ ഇരുവരുടെയും ജോഡിയും ക്ലിക്ക് ആയി.
ഇതിനു ശേഷം ഇവർ ജീവിതത്തിലും ഒന്നിക്കണം എന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. ആ ആഗ്രഹം നിറവേറ്റി രശ്മികയും രക്ഷിതും അടുത്ത വർഷം തന്നെ വിവാഹ നിശ്ചയവും നടത്തി . എന്നാൽ വിജയ് ദേവരകൊണ്ടയും രശ്മികയും നായികാ നായകന്മാരായി അഭിയനയിച്ച് നൂറു കോടി നേടിയ ഗീത ഗോവിന്ദം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഔദ്യോഗികമായി തന്നെ പിരിഞ്ഞു.
ചിത്രത്തിൽ നിന്ന് വിജയും രശ്മികയും തമ്മിലുള്ള ചുംബന രംഗം ലീക്ക് ആയതാണ് പിരിയാൻ കാരണം എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അതല്ല കാരണമെന്നു വ്യക്തമാക്കുകയാണ് രക്ഷിത് ഷെട്ടി. വിജയും രശ്മികയും സിനിമയിൽ ചുംബിച്ചതിൽ എനിക്കൊരു പ്രശ്നവുമില്ല. പക്ഷെ അവളൊരു പെൺകുട്ടി ആയതാണ് ഇത്രയധികം പ്രശ്നങ്ങൾ ആയത്. അവളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ആരും ഒന്നും പറയില്ല. പെണ്ണുങ്ങൾ ചെയ്യുമ്പോൾ അതിനെ ആളുകൾ വിമർശിക്കും. അവൾ അവളുടെ ജോലി ആണ് ചെയ്തത്.
ഇതിനനുസരിച്ച് ഇവർ പിരിയാനിടയായ സാഹചര്യവും പുര്ത്ത് വന്നിരിക്കുകയാണ് . ചുംബന രംഗം ലീക്ക് ആയത് രക്ഷിതിന് പ്രശ്നമില്ലെങ്കിലും കുടുംബത്തെ ബാധിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞിട്ടും ഇങ്ങനെ എന്തിനു അഭിനയിച്ചു എന്നാണ് അവർ ഉന്നയിച്ചത്.
രക്ഷിതും രശ്മികയും വീട്ടുകാരെ കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രെമിച്ചെങ്കിലും അവർ അംഗീകരിച്ചില്ല . ഒടുവിൽ ബന്ധത്തിൽ നിന്നും രശ്മിക പിന്മാറുകയായിരുന്നു. ഇതേ തുടർന്ന് രക്ഷിത് സമൂഹ മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ചിരുന്നു .
എന്നാൽ സിനിമ ഹിറ്റായതോടെ ബന്ധത്തിനും മേലെ സിനിമയെ രശ്മിക തിരഞ്ഞെടുത്തു എന്നാണ് രക്ഷിത് ആരാധകർ ആരോപിക്കുന്നത്. ഇപ്പോൾ വിജയ് ദേവരകൊണ്ടയുടെ തന്നെ ഡിയർ കംറേഡ് എന്ന ചിത്രത്തിൽ നായികയാണ് രശ്മിക. ഈ ചിത്രത്തിലും ചൂടൻ ചുംബന രംഗങ്ങൾ ഉണ്ട്.
Rashmika mandana and rakshit shetty breakup reason revealed
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...