
Malayalam
‘ഒരമ്മതന്‍ കണ്ണിനമൃതം, പോയ ജന്മത്തില് ചെയ്ത സുകൃതം’; പൃഥ്വിരാജിന്റെ നേട്ടത്തിൽ കണ്ണ് നിറഞ്ഞ് മല്ലിക സുകുമാരൻ !!!
‘ഒരമ്മതന്‍ കണ്ണിനമൃതം, പോയ ജന്മത്തില് ചെയ്ത സുകൃതം’; പൃഥ്വിരാജിന്റെ നേട്ടത്തിൽ കണ്ണ് നിറഞ്ഞ് മല്ലിക സുകുമാരൻ !!!

പൃഥ്വിരാജിന്റെ ആദ്യ ചിത്രം ലൂസിഫർ ഇന്നലെ റിലീസ് ആയപ്പോൾ വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സ്റ്റീഫന്‍ നെടമ്ബള്ളി എന്ന മാസ് എന്റര്‍ടെയ്നറെ മോഹന്‍ലാലിലൂടെ പ്രേക്ഷകന് മുന്നില്‍ എത്തിച്ച പൃഥ്വിരാജ് താനൊരു മികച്ച സംവിധായകന് തന്നെയെന്ന് പ്രേക്ഷകനെ കൊണ്ട് പറയിച്ചു കഴിഞ്ഞു. എന്നാല്‍ ലൂസിഫര്‍ വിജയത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം മല്ലികാ സുകുമാരന്‍ എന്നുതന്നെ പറയേണ്ടിവരും. സംവിധായകനാവാനുള്ള അച്ഛന്റെ ആഗ്രഹമാണ് നിറവേറ്റുന്നത് എന്ന് പൃഥ്വിരാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
‘പോയ ജന്മത്തില് ചെയ്ത സുകൃതം’ തിരുവനന്തപുരത്ത് ന്യൂ തിയേറ്ററില്‍ സിനിമ കാണാന്‍ കയറുന്നതിന് മുമ്ബ് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ മല്ലികാ സുകുമാരന്‍ പറഞ്ഞ വാക്കുകളാണിത്. സന്തോഷത്താല്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ‘ഒരമ്മതന്‍ കണ്ണിനമൃതം, പോയ ജന്മത്തില് ചെയ്ത സുകൃതം. ഇതില്‍ കൂടുതല്‍ എന്തുപറയാനാണ്’- ഇതായിരുന്നു മല്ലികയുടെ വാക്കുകള്‍.
ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, സായി കുമാര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു, നന്ദു, ഫാസില്‍ തുടങ്ങിയ വന്‍താരനിരയ്ക്കൊപ്പം പൃഥ്വിരാജും ലൂസിഫറില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതുവരെയുള്ള എഴുത്തില്‍ നിന്നെല്ലാം വിഭിന്നമായി ഒരു പക്കാ മാസ് എന്റര്‍ടെയ്നറായാണ് മുരളി ഗോപി ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ലാലേട്ടനെ ഞാന്‍ എങ്ങനെയാണോ കാണാന്‍ ആഗ്രഹിച്ചത് ആതാണ് ലൂസിഫര്‍’ എന്ന വാക്ക് പൃഥ്വിരാജ് പാലിച്ചതിന്റെ ആഹ്ളാദത്തിലാണ് ആരാധകരും.
mallika sukumaran about prithviraj and his first filim lucifer
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...