
Malayalam
ഇത് വരെ കണ്ടതൊക്കെ എന്ത് – ഇനിയല്ലേ ഹോളിവുഡ് സ്റ്റൈൽ
ഇത് വരെ കണ്ടതൊക്കെ എന്ത് – ഇനിയല്ലേ ഹോളിവുഡ് സ്റ്റൈൽ

`ചിത്രത്തിന്റെ തുടക്കം മുതൽ തന്നെ വളരെ വ്യത്യസ്തമായ റീയഹിയിലാണ് ലൂസിഫർ അണിയറയിൽ പുരോഗമിച്ചത് .ഒരു ചിത്രത്തിന് എങ്ങനെ വേണം മാർക്കറ്റിങ് നൽകാൻ എന്ന് ലൂസിഫർ ടീം തെളിയിച്ചിട്ടുണ്ട് .വ്യത്യസ്തമായ പല പരിപാടികളുമാണ് ലൂസിഫറിന്റെ പ്രമോഷന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഹോളിവുഡില്‍ സാധാരണമായ മൂവി മെര്‍ച്ചന്റൈസിങ് പരിപാടിയാണ് ഇതില്‍ ഏറെ വ്യത്യസ്തം.
ആശിര്‍വാദ് സിനിമാസും ഫിലിം പേഷ്യന്റ്സും ഒന്നിച്ചുള്ള സഹകരണത്തിലാണ് മെര്‍ച്ചന്‍ടൈസിങ് യാഥാര്‍ഥ്യമാകുന്നത്. ലൂസിഫറിന്റെ മൂന്ന് ഡിസൈന്‍സ് ആണ് വ്യത്യസ്തമായ പതിനാറ് പ്രൊഡക്ടുകള്‍ വഴി വിപണിയില്‍ എത്തിക്കുന്നത്. കേരളത്തിലെ ആദ്യത്തെ മൂവി മെര്‍ച്ചന്റൈസിങ് കമ്ബനിയായ ഫിലിം പേഷ്യന്റ്സ് നിരവധി കഥാപാത്രങ്ങളെ മെര്‍ച്ചന്റൈസിങ് ചെയ്ത് ഇതിന് മുന്നേ തരംഗം തീര്‍ത്തിരുന്നു.
കേരളത്തിലെ സിനിമാ പ്രേമികളായ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന, അല്ലെങ്കില്‍ അഭിമാനത്തോടെ എടുത്തുപറയാനാകുന്ന ഒരു കൂട്ടം സിനിമാ മോഹികളുടെ ഒരു കൂട്ടായ്മയാണ് കൊച്ചിയിലെ ഫിലിം പേഷ്യന്റ്സ് എന്ന ഫിലിം പ്രൊഡക്ഷന്‍ & മൂവി മെര്‍ച്ചന്റൈസ് കമ്ബനി. മീഡിയ പഠനകാലം കഴിഞ്ഞ് ഇവര്‍ ഇവരുടെ സ്വപ്നത്തിലേക്കാണ് ഇറങ്ങിത്തിരിച്ചത്. ആറുപേരടങ്ങുന്ന ഈ കൂട്ടായ്മയില്‍ നിന്ന് അവര്‍ കേരളത്തില്‍ത്തന്നെ ആദ്യത്തെ മൂവി മെര്‍ച്ചന്റൈസ് കമ്ബനിക്ക് രൂപം നല്കി. ഇക്കാലത്ത് സിനിമയെ ഒരു പാഷന് ആയി കൊണ്ടുനടക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ സിനിമയല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് ചെയ്യാനില്ല എന്നാണ് ഇവരുടെ വാദം. ഇതിനുദാഹരണമാണ് ഈ ചെറുപ്രായത്തില്‍ ഇവരെ ഇത്രയും വലിയൊരു കമ്ബനിയുടെ ഇത്തരത്തിലുള്ള ഒരു പൂര്‍ണതയിലേക്ക് എത്തിച്ചത്. കണ്ണൂര്‍ സ്വദേശികളായ ടിജോ തോമസ്, മുസമ്മില്‍ മട്ടന്നൂര്‍, ജിബീഷ് കരുവഞ്ചാല്‍, ശരത് പയ്യാവൂര്‍ അനല്‍ ജോണ്‍, സിദ്ധാര്‍ഥ് രാജീവ് ഇവരാണ് സിനിമാ രോഗികളുടെ കൂട്ടായ്മയില്‍ ഉള്ളത്. ഇതില്‍ ഡിസൈനിങ് ടീമിനെ നയിക്കുന്നത് ഇന്ദ്രജിത്ത് നെടുവേലില്‍, കിരണന്‍ രമേശന് എന്നിവരാണ്.
ലോക സിനിമയില്‍ മാത്രമല്ല കേരളത്തിലും നമ്മുടെ മലയാള സിനിമയിലും മൂവി മെര്‍ച്ചന്റൈസ് എന്നതിന് സാദ്ധ്യത ഏറെയാണ്. ലോകസിനിമയിലെ മാര്‍വെല്‍, സ്പൈഡര്മാന്, വണ്ടര്‍വുമണ്‍, ഡെഡ്പൂള്, സൂപ്പര്മാന്, എന്നിങ്ങനെയുള്ള കഥാപാത്രങ്ങളുടെയൊക്കെ മെര്‍ച്ചന്റൈസ് പ്രോഡക്റ്റുകള്‍ നമുക്ക് ലഭ്യമാണ്. അതൊക്കെ മലയാളികള്‍ വാങ്ങി ഉപയോഗിക്കാറുമുണ്ട്. ഇനി മുതൽ സ്പൈഡർ മാനെയൊക്കെ വിട്ടു മലയാളത്തിലെ ഇഷ്ട താരങ്ങളുടെ ഉൽപ്പന്നങ്ങളും പേഷ്യന്റ് കമ്ബനിയി ആവശ്യാനുസരണം എത്തിക്കും .എല്ലാത്തിലും ഉപരി ചുമ്മാ കിട്ടും പബ്ലിസിറ്റി .
`film patients marchantise company
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...