Connect with us

ഫാൻസിനെ മമ്മൂട്ടിയും മോഹൻലാലും നിലക്ക് നിർത്തണമെന്ന് പറഞ്ഞ സംവിധായകന് മോഹൻലാലിൻറെ മറുപടി !

Malayalam Breaking News

ഫാൻസിനെ മമ്മൂട്ടിയും മോഹൻലാലും നിലക്ക് നിർത്തണമെന്ന് പറഞ്ഞ സംവിധായകന് മോഹൻലാലിൻറെ മറുപടി !

ഫാൻസിനെ മമ്മൂട്ടിയും മോഹൻലാലും നിലക്ക് നിർത്തണമെന്ന് പറഞ്ഞ സംവിധായകന് മോഹൻലാലിൻറെ മറുപടി !

സിനിമ താരങ്ങളോടുള്ള ആരാധനാ മൂത്ത് ആരാധകർ കാട്ടികൂട്ടുന്ന കാര്യങ്ങളിൽ സൂപ്പർ താരങ്ങൾ ഇടപെടുന്നില്ല എന്ന് പരക്കെ വിമർശനമുണ്ട്. മോഹൻലാലും മാമൂട്ടയുമൊക്കെയാണ് ഇത്തരത്തിൽ വിമര്ശിക്കപെടാറുള്ളത്. തന്നെ ട്രോളിയ ആരാധകരോട് മോഹൻലാൽ ചോദിക്കണമെന്ന് പറഞ്ഞു നടി രഞ്ജിനിയും മമ്മൂട്ടി ആരാധകരുടെ സൈബർ ആക്രമണത്തിൽ മമ്മൂട്ടി പ്രതികരിക്കണമെന്ന് പാര്വതിയുമൊക്കെ പറഞ്ഞിരുന്നു.

ഇതിനൊപ്പം ബി ഉണ്ണികൃഷ്ണൻ വില്ലൻ സിനിമയ്ക്ക് നേരെ ഉണ്ടായ അക്രമണങ്ങളിൽ പ്രതിഷേധിച്ച് ആരാധകരെ മോഹൻലാലും മമ്മൂട്ടിയും നിലക്ക് നിർത്തണം എന്ന് പറഞ്ഞിരുന്നു. അതിൽ പ്രതികരിക്കുകയാണ് മോഹൻല്ല ഇപ്പോൾ.

ഫാന്‍സുകാരെ ഞാന്‍ വിചാരിച്ചാല്‍ നിലയ്ക്ക് നിര്‍ത്താനാകില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു . എനിയ്ക്ക് മറ്റൊരാളുടെ തലയില്‍ കയറിയിരുന്ന് ചിന്തിക്കാന്‍ സാധിക്കില്ല. എന്നെ ഇഷ്ടപ്പെടണമെന്നു പറയാന്‍ പറ്റി. ഇഷ്ടപ്പെടരുതെന്ന് പറയാന്‍ പറ്റില്ല. ഫാന്‍സിനെ നിലയ്ക്ക് നിര്‍ത്തിയത് കൊണ്ട് സിനിമ വിജയിക്കണമെന്ന് നിര്‍ബന്ധമില്ല. കുറേ ചേരുവകള്‍ വേണം.

ആ ചേരുവകള്‍ ലൂസിഫറില്‍ ഉണ്ടെന്നാണ് വിശ്വാസം. മോഹന്‍ലാല്‍ എന്ന നടനില്‍ നിന്നും ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ലൂസിഫറിലുണ്ട് .

തനിക്ക് ഈ സിനിമയെക്കുറിച്ച്‌ തോന്നിയ കാര്യങ്ങളാണ് ഇതുവരെ പറഞ്ഞത്. അത് തന്നെ പ്രേക്ഷകര്‍ക്കും തോന്നണേ എന്നാണ് പ്രാര്‍ത്ഥന. അങ്ങനെ പ്രാര്‍ത്ഥിക്കാനേ തനിക്ക് കഴിയുകയുള്ളൂ. പ്രേക്ഷകരുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. ഫാന്‍സുകാര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കുണ്ട്. പ്രേക്ഷകരുടെ പ്രതീക്ഷ എന്താണെന്ന് നമുക്കറിയില്ല. അത്രയുമുണ്ടെങ്കില്‍ അവര്‍ ഓക്കേയാണ്. അതിന്റെ മുകളില്‍ പോയാലും ഓക്കേയാണ്. താഴെപ്പോയാല്‍ ഒക്കേയല്ല, പ്രതീക്ഷ തെറ്റാതിരിക്കട്ടെ എന്ന് മാത്രമേ ഇപ്പോള്‍ പറയാനാവൂ.

mohanlal in lucifer movie stills

Mohanlal about fans

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top