അറിയാമോ 22 പ്രാവശ്യം മുഖ്യമന്ത്രിയായ ഒരു നടന് മലയാളികള്‍ക്ക് സ്വന്തമാണെന്ന്?
Published on

സിനിമയും രാഷ്ട്രീയവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. രണ്ടും ഗ്ലാമര്‍ നിറഞ്ഞ രംഗം. ഇതില്‍ രാഷ്ട്രീയം അധികാരത്തിന്റെ സുഖം നല്കുമ്പോള് സിനിമ കൂടുതല്‍ പ്രശസ്തിയും പണവും നല്കുന്നു. സിനിമാരംഗത്തെ പല നടന്മാരും മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും എംഎല്‍എമാരും എംപിമാരുമായി. മറ്റു ചിലരാകട്ടെ അത്തരം വേഷങ്ങള്‍ പല പ്രാവശ്യം സിനിമയില്‍ അവതരിപ്പിച്ച് മോഹിച്ചെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ അതിനുള്ള ഭാഗ്യം വന്നിട്ടില്ല.
കഴിഞ്ഞ 49 വര്‍ഷമായി മലയാള സിനിമയില്‍ നിറഞ്ഞുനില്ക്കുന്ന നടനാണ് ജനാര്ദ്ദനന്. കോളജ് വിദ്യാഭ്യാസത്തിനുശേഷം സിനിമാരംഗത്തേക്കിറങ്ങിയത് എസ് കെ നായരുടെ സിനിമകളിലൂടെയാണ്. പ്രൊഡക്ഷന്‍ മാനേജരായിട്ടാണ് തുടക്കം. പിന്നെ കെ എസ് സേതുമാധവന്റെ സിനിമകളിലൂടെ ചെറിയ വേഷങ്ങള്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായി.
അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ ‘രാജന് പറഞ്ഞ കഥ’ എന്ന സിനിമയില്‍ അധികാരത്തിന്റെ അഹങ്കാരത്തില്‍ ഏകാധിപതിയായി മാറിയ സഞ്ജയ് ഗാന്ധിയെ അവതരിപ്പിച്ചു കയ്യടി നേടിയ ജനാര്ദ്ദനന് അതേ സിനിമതന്നെ ജീവനും ജീവിതവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ നിന്നും തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്.
പിന്നീട് ജനാര്ദ്ദനന് മലയാള സിനിമയുടെ ഭാഗമായി. ഇടതുപക്ഷ ചിന്താഗതിക്കാരനാണെങ്കിലും പലപ്രാവശ്യം രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ചെങ്കിലും സിനിമാക്കാര്
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ശരിയല്ല എന്നുതോന്നി വിട്ടുനിന്നു. എന്നാല്‍ പല സിനിമകളിലും മുഖ്യമന്ത്രിയുടെ വേഷം ലഭിച്ചപ്പോള്‍ സന്തോഷിച്ചു. കെ കരുണാകരന്, ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്, എ കെ ആന്റണി എന്നീ മുഖ്യമന്ത്രിമാരെയാണ് അവതരിപ്പിച്ചത്. ഇങ്ങനെ 22 സിനിമകളിലാണ് ജനാര്ദ്ദനന് മുഖ്യമന്ത്രിയെ അവതരിപ്പിച്ചത്. ഇവരില്‍ വി എസ് ഒഴികെയുള്ളവര്‍ സന്തോഷപൂര്‍വമാണ് പെരുമാറിയത്. എന്നാല്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ‘രൗദ്രം’ എന്ന ചിത്രത്തിലെ മുഖ്യമന്ത്രിയുടെ കഥാപാത്രം വി എസ് ആണെന്ന് തെറ്റിധരിച്ച് അദ്ദേഹം ജനാര്‍ദ്ദനനെ നേരില്‍ കണ്ടപ്പോഴും മൈന്റു ചെയ്തില്ല. എന്നാല്‍ ഒരു മുഖ്യമന്ത്രിയെയും ജനാര്ദ്ദനന് മാതൃകയാക്കിയില്ല.
22 പ്രാവശ്യം മുഖ്യമന്ത്രിയെ അവതരിപ്പിച്ചതുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ അംഗീകാരമുള്ള നടനായി. അവരുടെ ഇഷ്ട മുഖ്യമന്ത്രിമാരെ അവതരിപ്പിച്ച നടന് എന്ന നിലയിലായിരുന്നു സ്നേഹാദരങ്ങള്‍. അങ്ങനെ ഒരു ദുര്‍ബല നിമിഷത്തില്‍ ഒരു മന്ത്രിയെങ്കിലും ആകണമെന്ന് ആഗ്രഹിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചു.
ഇക്കാര്യം രാഷ്ട്രീയത്തിലെ അടുത്ത സുഹൃത്തിനോട് പറഞ്ഞിരുന്നെങ്കിലും ഉള്ളവര്‍ക്കുതന്നെ സീറ്റു കൊടുക്കാന്‍ പറ്റുന്നില്ല. അതിനിടയിലേക്ക് സിനിമയുടെ ഗ്ലാമറുമായി വന്നിട്ടു കാര്യമില്ല എന്നാണ് സുഹൃത്ത് പറഞ്ഞത്. അതോടെ ആഗ്രഹം നിര്‍ത്തി, ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്ത് സംതൃപ്തനായി.
Janardhanan as chief minister…
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...