
Malayalam Breaking News
ദിലീപിൻറെയും അനു സിത്താരയുടെയും ശുഭരാത്രിക്കു തുടക്കം!
ദിലീപിൻറെയും അനു സിത്താരയുടെയും ശുഭരാത്രിക്കു തുടക്കം!
Published on

കോടതിസമക്ഷം ബാലൻ വക്കീലിന് ശേഷം ദിലീപ് നായകനായെത്തുന്ന ചിത്രമാണ് ശുഭരാത്രി. ചിത്രത്തിൽ നായികയായെത്തുന്നത് അനു സിത്താരയാണ്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.
ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും.
കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ്–സിദ്ദിഖ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ശുഭരാത്രി.’ ഏറെ നിരൂപക പ്രശംസനേടിയ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ.പി (വ്യാസൻ എടവനക്കാട്) രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദമ്പതികളായി ദിലീപും അനുവും എത്തുന്നു.
യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെ ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു.
ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും.
നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
ആൽബിയാണ് ഛായാഗ്രഹണം.സംഗീതം ബിജിബാൽ. നിർമാണം അരോമ മോഹൻ. വിതരണം അബാം മൂവീസ്.
dileep new filim shubharathri
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...