സിനിമയിൽ നിന്നു രാഷ്ട്രീയത്തിലേക്ക് നടൻ സുരേഷ് ഗോപി ചുവടു മാറ്റിയപ്പോൾ മകൻ ഗോകുൽ അച്ഛന്റെ വഴിയെ സിനിമയിലേക്കെത്തി. സുരേഷ് ഗോപി എന്ന നടനോട് മലയാളികൾക്കുള്ള സ്നേഹം മകൻ ഗോകുലിനോടുമുണ്ട്. ഒറ്റ നോട്ടത്തിൽ സുരേഷ് ഗോപിയെ ഓർമപ്പെടുത്താത്ത വിധമാണ് സിനിമയിൽ ഗോകുലിന്റെ പ്രകടനങ്ങൾ. അച്ഛന്റെ ശൈലിയുടെ നിഴലുകളില്ലാതെ സ്വന്താമയൊരു ഇടം കണ്ടെത്തുകയാണ് ഗോകുൽ എന്ന യുവ നടൻ. എന്നാൽ, ‘ഇത് അച്ഛന്റെ മകൻ തന്നെ’ എന്നു ആരും പറഞ്ഞു പോകുന്ന ഒരു ചിത്രമാണ് നടൻ സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുൻപുള്ള തന്റെ ചിത്രത്തിനൊപ്പം ഗോകുലിന്റെ ഇപ്പോഴത്തെ ചിത്രവും ചേർത്താണ് സുരേഷ് ഗോപിയുടെ പോസ്റ്റ്.
സുരേഷ് ഗോപിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെന്ന് വിളിക്കാവുന്ന വിധത്തിലുള്ള സാമ്യമാണ് ചിത്രത്തിൽ ഗോകുലിനുള്ളത്. ചിത്രത്തിന് അടിക്കുറിപ്പ് സുരേഷ് ഗോപി ഒരു ‘ചിരി’യിൽ ഒതുക്കിയപ്പോൾ ഗോകുൽ വാചാലനായി. ഹൃദയം തൊടുന്ന വരികൾ ചേർത്താണ് അച്ഛൻ പങ്കു വച്ച ഫോട്ടോ ഗോകുൽ പങ്കുവച്ചത്. “അദ്ദേഹത്തെപ്പോലെ എനിക്കത്ര ഉയരമില്ല. സുരേഷ് ഗോപിയെന്ന ഇതിഹാസതാരത്തെപ്പോലെയുള്ള സിനിമാ ശരീരവുമല്ല എനിക്കുള്ളത്. എങ്കിലും ഈ ചിത്രങ്ങളിൽ സാമ്യതകളുണ്ട്. അത് അങ്ങനെയായിരിക്കുമല്ലോ! എന്റെ സൂപ്പർസ്റ്റാറിനോട് ഇഷ്ടം,” ഗോകുൽ കുറിച്ചു.
ഗോകുലിന്റെ കുറിപ്പ് ആരാധകർ ആഘോഷമാക്കി. അച്ഛന്റെ വഴിയിൽ വലിയ വിജയങ്ങൾ നേടാൻ മകനു കഴിയട്ടെയെന്നും നിരവധി പേർ ആശംസകളുമായെത്തി. അച്ഛനും മകനും തമ്മിൽ താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് ഒരു ആരാധകന്റെ നിരീക്ഷണം. അച്ഛൻ കഴിവു തെളിയിച്ച നടനാണ്. മകന് കഴിവു തെളിയിക്കാൻ ഇനിയും സമയമുണ്ടെന്നാണ് ആരാധകരുടെ പക്ഷം.
ഗോകുലിന്റെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...