
Malayalam Breaking News
എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആ സംഭവമാണ് ;ജയറാം !
എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ആ സംഭവമാണ് ;ജയറാം !
Published on

കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള സിനിമ ചെയ്യാൻ പറ്റാത്തതാണ് തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് നടൻ ജയറാം. കവിയും തുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചന്‍ നമ്പ്യാരെക്കുറിച്ച് അന്തരിച്ച സംവിധായകന് ഭരതന് നിര്‍മിക്കാനുദ്ദേശിച്ചിരുന്ന ചിത്രം യാഥാര്‍ഥ്യമാകാതെ പോയത് തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് പറയുകയാണ് ജയറാം. പുതിയ ചിത്രമായ ലോനപ്പന്റെ മാമ്മോദീസയുടെ പ്രചാരണ പരിപാടികള്‍ക്കായി ദുബായിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കുഞ്ചന്‍ നമ്ബ്യാരായി എന്റെ രൂപം വച്ച് ഭരതേട്ടന് വരച്ച പടങ്ങള്‍ വീട്ടില്‍ ഇപ്പോഴുമുണ്ട്. തിരക്കഥ തയ്യാറായപ്പോള്‍ അദ്ദേഹത്തിന്റെ മദ്രാസിലെ വീട്ടിലേയ്ക്ക് ഞാന്‍ പോയി. കഥാപാത്രത്തിന് വേണ്ടി നല്ലവണ്ണം മെലിയണമെന്ന് എന്നോട് നിര്‍ദേശിച്ചു. കുഞ്ചന്‍ നമ്ബ്യാര്‍ പഠിപ്പിച്ച ആയിരക്കണക്കിന് കുട്ടികള്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിൽക്കുമ്പോൾ പേപ്പട്ടി കടിച്ച് രോഗബാധിതനായ കുഞ്ചന്‍ നമ്പ്യാർ എത്തുന്നതും ഇതിനിടയില്‍ മരണമെത്തുന്നതുമെല്ലാം വളരെ മനോഹരമായി ഭരതേട്ടന് എഴുതി വച്ചിരുന്നു.
പക്ഷേ, ഇടയ്ക്ക് വച്ച് ഭരതേട്ടന് നമ്മെ വിട്ടുപോയി. ആ തിരക്കഥ ഇപ്പോഴുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ കെപിഎസി ലളിത പറഞ്ഞതെന്നും ജയറാം പറഞ്ഞു.തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖമാണതെന്നും ജയറാം പറഞ്ഞു.
jayaram talk about bharathan and his project
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...