ചലച്ചിത്ര പുരസ്കാരം: കമ്മാരസംഭവത്തെ തഴഞ്ഞുവെന്ന് ദിലീപ് ആരാധകര്‍…….
Published on

നാല്‍പ്പത്തി ഒന്‍പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിന്നും ദിലീപ് അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രം മനപൂര്‍വ്വം ഒഴിവാക്കിയെന്ന ആരോപണവുമായി ആരാധകര്‍. ചിത്രം അവാര്‍ഡിനായി പരിഗണിക്കരുതെന്ന് ജൂറിക്ക് ശക്തമായ നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ചലച്ചിത്ര അക്കാഡമിയിലെ ഒരു പ്രമുഖയാണ് ഇതിന് പിന്നിലെന്നും ദിലീപ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു.
2018ലെ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി ‘ക്യാപ്റ്റന്‍’, ‘ഞാന്‍ മേരികുട്ടി’ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യയും ‘സുഡാനി ഫ്രം നൈജീരിയ’യിലെ അഭിനയത്തിന് സൗബിന് ഷാഹിറുമാണ് പങ്കിട്ടത്. നിമിഷ സജയന് മികച്ച നടിയായും ജോജു ജോര്‍ജ് മികച്ച സ്വഭാവ നടനായും തിരഞ്ഞെടുക്കപ്പെട്ടു.
ദിലീപ് ആരാധകരുടെ ഫേസ്ബുക്ക് പോസ്റ്റ് :
ജൂറിയില്‍ നടന്നത് എന്ത്?
ദിലീപിന് അവാര്‍ഡ് കൊടുക്കരുത് എന്ന് ആദ്യം മുതല്‍ തന്നെ ശക്തമായ നിര്‍ദേശം നല്കിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിന് അവാര്‍ഡ് കൊടുത്താല്‍ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം.
കമ്മാര സംഭവം മത്സരിച്ചു ഒന്നാം സ്ഥാനത്തു എത്തിയത് 4 ക്യാറ്റഗറിയില്‍. മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാന്‍, മികച്ച വസ്ത്രാലങ്കാരം, മികച്ച കല സംവിധാനം. എന്നാല്‍ കമ്മാര സംഭവത്തിന് 4 അവാര്‍ഡുകള്‍ നല്കിയാല് അത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും എന്ന് പറഞ്ഞു 2 അവാര്‍ഡുകള്‍ വെട്ടി നിരത്തി. മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കപ്പെട്ട ആള് മികച്ച സഹനടന്‍ ആയി. ജൂറിയില്‍ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും?
49th state Film Award; why kammarasambavam avoide?
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...