Connect with us

എന്റെ രക്തത്തിനായി കാത്തിരുന്ന, എന്നെ ഉപദ്രവിച്ച, കഴുകന്മാരെ ചോദ്യം ചെയ്യാനുള്ള സമയമാണ്’; കങ്കണ !

Malayalam Breaking News

എന്റെ രക്തത്തിനായി കാത്തിരുന്ന, എന്നെ ഉപദ്രവിച്ച, കഴുകന്മാരെ ചോദ്യം ചെയ്യാനുള്ള സമയമാണ്’; കങ്കണ !

എന്റെ രക്തത്തിനായി കാത്തിരുന്ന, എന്നെ ഉപദ്രവിച്ച, കഴുകന്മാരെ ചോദ്യം ചെയ്യാനുള്ള സമയമാണ്’; കങ്കണ !

ബോളിവുഡ് താരം കങ്കണ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മണികർണിക. കങ്കണ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സോഫീസിൽ വൻ വിജയം നേടിയിരുന്നു. കങ്കണയുടെ പുതിയ ചിത്രം മണികര്‍ണികയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. മണികര്‍ണിക മുന്‍പ് സംവിധാനം ചെയ്തത് കൃഷ് ആയിരുന്നു. കൃഷ് പിന്മാറിയതിനെ തുടര്‍ന്ന് മണികര്‍ണികയുടെ സംവിധാനം കങ്കണ തന്നെ ഏറ്റെടുത്തു. മണികര്‍ണികയുടെ മുഴുവന്‍ ക്രെഡിറ്റും കങ്കണ തട്ടിയെടുത്തെന്നും കൃഷ് ആരോപിച്ചിരുന്നു.

പിന്നീട് കൃഷ് എന്‍.ടി.ആറിന്റെ ജീവചരിത്രസിനിമയുടെ സംവിധാനം ഏറ്റെടുക്കുകയും ചെയ്തു. മണികര്‍ണിക വിജയിച്ചപ്പോള്‍ ബാലകൃഷ്ണ നായകനായി രണ്ട് ഭാഗങ്ങളായി പുറത്തിറക്കിയ എന്‍.ടി.ആറിന്റെ ജീവിതകഥ ബോക്‌സോഫീസില്‍ വന്‍ പരാജയമായി. ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തെ കുറിച്ചുള്ള കങ്കണയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

” ഞാനും എന്‍.ടി.ആറിന്റെ പരാജയത്തെകുറിച്ച് അറിഞ്ഞു. ഒരു അഭിനേതാവിന്റെ കരിയറിലെ കറുത്ത ഏടാണ് ഇത്. കൃഷിനെ വിശ്വസിക്കുകയും പണം നഷ്ടപ്പെടുത്തുകയും ചെയ്ത ബാലകൃഷ്ണ സാറിന്റെ ഒപ്പമാണ് എന്റെ മനസ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ രക്തത്തിനായി കാത്തിരുന്ന, പ്രേക്ഷകശ്രദ്ധ നേടുകയും തിയേറ്ററുകളില്‍ വിജയമാകുകയും ചെയ്ത മണികര്‍ണികയെ പ്രശ്‌നങ്ങളുടെ നടുവില്‍ വച്ച് ഏറ്റെടുത്തതിന് എന്നെ ഉപദ്രവിച്ച, കഴുകന്മാരെ ചോദ്യം ചെയ്യാനുള്ള സമയമാണ്. പക്ഷെ ഏറ്റവും ലജ്ജാവഹമായ കാര്യം എന്തെന്ന് വച്ചാല്‍ കൃഷും അയാള്‍ പണം കൊടുത്തു വാങ്ങിയ മാധ്യമങ്ങളും കൂടി ഒരു രക്തസാക്ഷിയുടെ ജീവചരിത്രസംബന്ധിയായ സിനിമയ്‌ക്കെതിരേ വിധ്വേഷകരമായ ക്യാമ്പയിനുകള്‍ നടത്തി എന്നതാണ്. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ അവരെ ഓര്‍ത്ത് ലജ്ജിക്കുന്നു. നമ്മുടെ സ്വാതന്ത്രൃ സമര സേനാനികള്‍ ഇതുപോലെയുള്ള നന്ദിയില്ലാത്ത വിഡ്ഢികള്‍ക്കായാണ് അവരുടെ രക്തം നല്‍കിയത്”- കങ്കണ പറഞ്ഞു.

ഝാന്‍സി റാണിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് മണികർണികാ: ദി ക്വീന്‍ ഓഫ് ഝാന്‍സി.ചിത്രം ജനുവരി 25 നാണ് തീയേറ്ററിൽ എത്തിയത്. ചിത്രം ഇറങ്ങുന്നതിന് മുൻപ് നിരവധി വിവാദങ്ങളാണ് പുറത്തുവന്നത്. ചിത്രം തടയുമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കർണ്ണി സേന രംഗത്ത് വന്നതും വാർത്തയായിരുന്നു.ചിത്രത്തിന്റെ സംവിധായകന്‍ കൃഷ് ജാഗര്‍വാമുടി സിനിമയില്‍ നിന്ന് പിന്‍മാറിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇതിനു പിന്നാലെ കങ്കണ സംവിധാന രംഗത്തേയ്ക്ക് വരുകയായിരുന്നു. കങ്കണ തന്നോട് മോശമായി പെരുമാറിയെന്നും പരിഹസിച്ചെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. സിനിമയുടെ ഭൂരിഭാഗം ഭാഗവും കങ്കണ ചിത്രീകരിച്ചുവെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ അത് തികച്ചും വാസ്തവ വിരുദ്ധമാണെന്നും കൃഷ് പറഞ്ഞു.എല്ലാം സ്വന്തമായി വേണമെന്നാണ് കങ്കണയുടെ ആഗ്രഹമെന്നും അതു തന്നെയാണ് മണികര്‍ണ്ണികയിലും സംഭവിച്ചതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

kangana about director krish

More in Malayalam Breaking News

Trending

Recent

To Top