
Malayalam Breaking News
കോടതിസമക്ഷം ബാലൻ വക്കീൽ അഞ്ചു ദിവസം കൊണ്ട് നേടിയത് 10 കോടി !
കോടതിസമക്ഷം ബാലൻ വക്കീൽ അഞ്ചു ദിവസം കൊണ്ട് നേടിയത് 10 കോടി !
Published on

ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിച്ച് ദിലീപ് നായകനായ കോടതിസമക്ഷം ബാലൻ വക്കീൽ അഞ്ചു ദിവസം കൊണ്ട് 10 കോടി കളക്ഷൻ ആണ് സ്വന്തമാക്കിയത്. മികച്ച പ്രതികരണവുമായി ചിത്രം തീയേറ്ററുകൾ കീഴടക്കുകയാണ്.
സിനിമയുടെ ആഗോള കളക്ഷനാണ് നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും പുറത്തു നിന്നുമായുള്ള തിയേറ്റര്‍ കളക്ഷന്‍ തുക മാത്രമാണിത്. വിദേശത്തും ചിത്രം ഹിറ്റായി കഴിഞ്ഞു.
ചിത്രത്തിന് റിലീസ് ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീപ്രേക്ഷകരുടെ വലിയ തിരക്ക് ആണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. പതിവ് ഉണ്ണികൃഷ്ണന് സിനിമകളില്‍ നിന്നും വ്യത്യസ്തമായ ട്രീറ്റ്മെന്റ് ആണ് ഈ ബാലന് വക്കീലിന് സംവിധായകന് നല്‍കിയത്. കോമഡിയും സസ്പെന്‍സും ആക്ഷനും ത്രില്ലും നിറഞ്ഞ ചിത്രത്തിന് ഹൗസ്ഫുള് ഷോകളാണ് എങ്ങും.
മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ്, ഭീമന് രഘു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.
വയാകോം 18 ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദറാണ്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മാഫിയ ശശി, റാം, ലക്ഷ്മണ്, സ്റ്റണ്ട് സില്‍വ, സുപ്രീം സുന്ദര്‍ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
kodathisamakham balan vakkeel collection
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...