
Malayalam Breaking News
അധോലോക നായകനായി മെഗാസ്റ്റാർ; മമ്മൂട്ടിയുടെ പുതിയ ചിത്രം ജൂണിൽ ആരംഭിക്കും
അധോലോക നായകനായി മെഗാസ്റ്റാർ; മമ്മൂട്ടിയുടെ പുതിയ ചിത്രം ജൂണിൽ ആരംഭിക്കും
Published on

കൈനിറയെ ചിത്രങ്ങളുമായി ഓടി നടക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. പേരന്‍പിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിനു ശേഷം വീണ്ടും മാസ്സ് ചിത്രങ്ങളുടെ തിരക്കിലേക്കെത്തിരിയിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജയുടെ’ ചിത്രീകരണവും ഓഡിയോ ലോഞ്ചും അടുത്തിടെ കഴിഞ്ഞു.
ഇനി ‘അമീര്‍’ ആയാണ് മെഗാസ്റ്റാര്‍ എത്തുന്നത്. വിനോദ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമീര്‍’. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.
മമ്മൂട്ടിയുടെ അടുത്തിടെ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ‘അബ്രഹാമിന്റെ സന്തതികളു’ടെ സംവിധായകനും ‘ദി ഗ്രേറ്റ് ഫാദറി’ന്റെ തിരക്കഥാകൃത്തുമായ ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
മമ്മൂട്ടി അധോലോക നായക പരിവേഷത്തിലെത്തുന്ന ചിത്രം അമീര്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്നെ പുറത്തിറക്കിയെങ്കിലും ചിത്രീകരണം എന്ന് തുടങ്ങുമെന്ന് വ്യക്തമാക്കിയിരുന്നില്ല. വിനോദ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്. ഗോപി സുന്ദറിന്റേതാണ് സംഗീതം.
ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു അധോലോകനായകന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അതു കൊണ്ട് തന്നെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും ദുബായ് തന്നെയായിരിക്കും.
40 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രം നിര്‍മ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷന്‍സും ആന്റോ ജോസഫും ചേര്‍ന്നാണ്.
mammootty’s new filim ameer
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...