ഒടിയനു ശേഷം മോഹന്‍ലാലിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ തയ്യാറെടുക്കുന്നത്. കുഞ്ഞാലി മരയ്ക്കാർ ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ ലൂസിഫർ റിലീസിന് തയ്യാറെടുക്കാൻ ഉള്ള ഒരുക്കങ്ങളിൽ ആണ്. ഇതിനിടയിൽ സൂര്യയും മോഹൻലാലും ഒന്നിക്കുന്ന കാപ്പന്റ് ഷൂട്ടിങ്ങും പൂർത്തി ആയിരിക്കുകയാണ്.
ചിത്രത്തിലെ മോഹൻലാലിൻറെ ലുക്ക് മുൻപ് പുറത്ത് വന്നിരുന്നെങ്കിലും ഇപ്പോൾ സംവിധായകൻ കെ വി ആനന്ദ് തന്നെ മോഹൻലാലിൻറെ സോൾട് ആൻഡ് പെപ്പർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. പ്രധാന മന്ത്രി ചന്ദ്രകാന്ത് വർമ്മ ആയാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.
ജില്ലക്ക് ശേഷം മോഹന്‍ ലാലിന്റെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചു വരവായിരിക്കും കാപ്പാന്. ആര്‍മി കമാന്‍ഡോയായാണ് സൂര്യ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. കാപ്പാനില്‍ ആര്യയും മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളാണ്. മരയ്ക്കാർ , അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് കഴിഞ്ഞാൽ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ബിഗ് ബ്രദര്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഭാഗമാകും.
മമ്മൂട്ടി പേരന്പ് എന്ന തമിഴ് ചിത്രത്തിലൂടെ തമിഴ് ആരാധകരുടെ ഹൃദയം കീഴടക്കിയപ്പോൾ മോഹൻലാൽ കാപ്പനിലൂടെ പേരന്‍പിനെ കടത്തി വെട്ടുമോ എന്ന ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകർ. ഇതിനോടൊപ്പം തന്നെ സംസ്ഥാന പുരസ്കാര മത്സരത്തിൽ മികച്ച നടാനായി മോഹൻലാലിനെ തിരഞ്ഞെടുക്കും എന്ന പ്രതീക്ഷയും ആരാധകർക്ക് ഉണ്ട്.
കാപ്പാനും ചന്ദ്രകാന്ത് വർമയും ഹിറ്റ് ആയാൽ മോഹൻലാലിന് ഇരട്ടി മധുരമാകും അടുത്ത സമയത് ലഭിക്കുന്നത് . കാരണം , പദ്മ പുരസ്കാരവും സ്വന്തമാക്കി , സംസ്ഥന പുരസ്കാര മത്സരത്തിലും മുന്‍പന്തിയിലുണ്ട് , തമിഴിലും സൂപ്പർഹിറ്റ് എന്ന അപൂർവ നേട്ടം മോഹൻലാലിന് സ്വന്തമാകും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...