
Malayalam Breaking News
ആർട്ടിക്കിൾ 370 എടുത്ത് കളയണമെന്ന് മോദിയോട് കങ്കണ ആവശ്യപ്പെട്ടു !
ആർട്ടിക്കിൾ 370 എടുത്ത് കളയണമെന്ന് മോദിയോട് കങ്കണ ആവശ്യപ്പെട്ടു !
Published on

ആർട്ടിക്കൽ 370 എടുത്ത് കളയണമെന്ന ആവശ്യവുമായി കങ്കണ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജമ്മു കാശ്മീരിന് ഭരണഘടനയുടെ വ്യവസ്ഥകളൊന്നും ബാധകമല്ല. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികൾ എടുത്തുകളയണമെന്ന് ബോളിവുഡ് താരം കങ്കണ റണാവത് ആവശ്യപ്പെട്ടിരിക്കുകയാണ്. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് താരം ഈ പ്രസ്താവന നടത്തിയത്.
പുല്‍വാമയിലേത് സൈനികര്‍ക്കെതിരായ അക്രമമായിരുന്നില്ലെന്നും രാജ്യത്തിനെതിരായതായിരുന്നുവെന്നും കങ്കണ പറഞ്ഞു. ‘ഇത്തരം സന്ദര്‍ഭങ്ങളില്‍ രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ഉയര്‍ത്തുകയാണ് വേണ്ടത്.
നമ്മുടെ രോഷം നീതീകരിക്കപ്പെട്ടതാണ്. എന്നാല്‍ അത് മാത്രം പോര. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. അതിന് ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയണം. രാജ്യം ഏതെന്ന സംശയത്തില്‍ ജനങ്ങള്‍ ജീവിക്കുന്ന സ്ഥിക്ക് അന്ത്യം കുറിക്കണം’- കങ്കണ പറഞ്ഞു.
ഭരണഘടനയുടെ 370-ആം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്.കാശ്മീർ ഇന്ത്യയിലെ ഒരു കൻസ്റ്റിറ്റ്യുവന്റ് സ്റ്റേറ്റ് ആണ് .അതിനു സ്വന്തമായി ഒരു ഉപ ഭരണഘടനയുണ്ട്. ഇന്ത്യൻ യൂണിയൻ മാതൃകയിൽ രണ്ട് നിയമനിർമ്മാണ സഭകളുമുണ്ട്. പ്രസിഡന്റിനു 370 നിർത്തലാക്കാം. പക്ഷെ ഇതിനു കാശ്മീർ സ്റ്റേറ്റ് അസ്സംബ്ലി നിർദ്ദേശം നല്‍കണം.
kangana about article 370
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...