തെലുങ്ക് ചിത്രം അർജുൻ റെഡ്ഢിയുടെ തമിഴ് പതിപ്പായ വർമ്മ വീണ്ടും ചിത്രീകരിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. ചിത്രത്തിൽ അതൃപ്തി തോന്നിയ നിർമാതാക്കൾ സംവിധായകനെ മാറ്റി പുനർചിത്രീകരണം നടത്തുന്നു എന്നാണു വാർത്തകൾ വന്നത് .
വിക്രമിന്റെ മകൻ ധ്രുവ് വിക്രം അരങ്ങേറ്റം കുറിക്കുന്ന ‘ചിത്രമാണ് വർമ്മ . ചിത്രത്തിൽ നിന്നും പിന്മാറുക എന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്നും, ഇപ്പോൾ ഇത്തരത്തിൽ ഒരു വിശദീകരണം നൽകാൻ താൻ നിർബന്ധിതനാവുകയാണെന്നും സംവിധായകൻ ബാല പറയുന്നു. ധ്രുവിന്റെ ഭാവിയെ കുറിച്ചോർത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണെന്നും ട്വിറ്ററിലൂടെ ബാല അറിയിച്ചു.
ജനുവരി 22ന് ‘ഇ-ഫോർ എന്റർടെയ്ൻമെന്റും’ ബാലയുടെ ‘ബി സ്റ്റുഡിയോയും’ ചേർന്ന് നടന് വിക്രമിന്റെ സാന്നിധ്യത്തില് തയ്യാറാക്കിയ കരാറിന്റെ പകർപ്പും ബാല ട്വീറ്റ് ചെയ്തിട്ടുണ്ട്. സിനിമയിൽ എന്തു തരത്തിലുള്ള മാറ്റം വരുത്താനുമുള്ള അവകാശം കരാർ പ്രകാരം ‘ഇ ഫോർ എന്റർടെയ്ൻമെന്റിന്’ നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ ഫുട്ടേജ്, ഫിലിം സ്റ്റിൽ, സൌണ്ട് ട്രാക്ക്, ഐടി ട്രാക്ക്, മിക്സഡ് ആൻഡ് അൺമിക്സഡ് സോങ്സ് ട്രാക്ക് എന്നിവ ബാല ബി സ്റ്റുഡിയോസ് കൈമാറിയിട്ടുണ്ട്. പ്രൊജക്ടിൽ നിന്നും തന്റെ പേര് പൂർണമായി ഒഴിവാക്കിയാൽ മാത്രമേ കരാറിൽ പറഞ്ഞ വ്യവസ്ഥകൾ നിലനിൽക്കൂവെന്ന് ബാല കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...