
Malayalam Breaking News
‘മോഹൻലാൽ പിന്നിൽ നിന്ന് കുത്തിയ രാജ്യദ്രോഹി ‘ – താരത്തിനെതിരെ സൈബർ ആക്രമണം
‘മോഹൻലാൽ പിന്നിൽ നിന്ന് കുത്തിയ രാജ്യദ്രോഹി ‘ – താരത്തിനെതിരെ സൈബർ ആക്രമണം
Published on

മോഹൻലാലിൻറെ രാഷ്ട്രീയപ്രവേശനം ചർച്ചയാവാൻ തുടങ്ങിയിട്ട് ഏറെ നാളായി. താൻ രാഷ്ട്രീയത്തിലേക്കില്ല അഭിനയമാണ് തന്റെ മേഖലയെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള നീക്കം പൂര്‍ണമായും ആര്‍എസ്എസ് ഉപേക്ഷിച്ചിട്ടില്ല. അതേസമയം, തനിക്ക് രാഷ്ട്രീയത്തോട് താല്‍പ്പര്യമില്ലെന്ന് താരം വെളിപ്പെടുത്തിയതോടെ നടനെതിരെ ചെറിയ തോതില്‍ സൈബര്‍ ആക്രമണവും ഉടലെടുക്കുന്നുണ്ട്.
‘ഉന്നത പദവികള്‍ക്കും ബഹുമതികള്‍ക്കും വേണ്ടി ബിജെപിയെ ഉപയോഗിച്ച മോഹന്‍ലാല്‍ എന്ന കുല വഞ്ചകന്റെ സിനിമകള്‍ ഇനി മുതല്‍ സംഘ് മിത്രങ്ങള്‍ ബഹിഷ്കരിക്കുക’- എന്നാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന ആഹ്വാനം. സംഘമിത്രങ്ങള്‍ ആരും തന്നെ ഇദ്ദേഹത്തിന്റെ സിനിമ കാണരുതെന്നും പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍, താരത്തിനെതിരെ ആരോപണം ഉയര്‍ത്തുന്നവര്‍ പലരും ഫേക്ക് ഐഡികള്‍ വഴിയാണെന്നുള്ളതും ശ്രദ്ധേയമാണ്. സുദര്‍ശനം എന്ന പേജിലാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്.
മോഹന്‍ലാല്‍ യെസ് പറഞ്ഞാല്‍ ബിജെപിയെ ഒഴിവാക്കി മണ്ഡലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി രൂപികരിച്ച് താരത്തെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര് എസ് എസിന്റെ തീരുമാനം. സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന മോഹന്‍ലാലിന്റെ നിലപാട് മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളെ കൊണ്ട് ചര്‍ച്ച നടത്താനും ശ്രമം നടക്കുന്നുണ്ട്.
cyber attack against mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...