ആരാധകർ നെഞ്ചിലേറ്റിയ ചിത്രമാണ് പ്രേം കുമാര്‍ സംവിധാനം ചെയ്ത 96. വിജയ് സേതുപതിയും തൃഷയുമായിരുന്നു പ്രധാന താരങ്ങള്‍. ചിത്രം ഇതര ഭാഷകളിലേക്കും റീമേയ്ക്ക് ചെയ്യുന്നുണ്ട്.
തെലുങ്ക് പതിപ്പ് ചര്‍ച്ചയിലാണ്. പ്രേം കുമാര്‍ തന്നെയാണ് തെലുങ്കിലും ചിത്രം ചെയ്യുന്നത്. സാമന്തയും ഷര്‍വാനന്ദുമാണ് ജാനുവും റാമുമായി എത്തുന്നത്. 96 റിലീസ് ചെയ്ത സമയത്ത് ഇതിന്റെ തെലുങ്ക് പതിപ്പില്‍ അഭിനയിക്കുമോ എന്ന് സാമന്തയോട് ചോദിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ഒരിക്കലും റീമേക്ക് ചെയ്യപ്പെടാന്‍ പാടില്ലെന്നായിരുന്നു സാമന്തയുടെ മറുപടി.
എന്നാലിപ്പോള്‍ തെലുങ്ക് ചിത്രം നടക്കാന്‍ പോകുന്നു എന്ന വിവരം അറിയാതെയാണ് അന്ന് സംസാരിച്ചതെന്നും പിന്നീട് അവരെ കാര്യം പറഞ്ഞു മനസിലാക്കി കണ്‍വിന്‍സ് ചെയ്ത് അഭിനയിപ്പിക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നുവെന്നുമാണ് നിര്‍മ്മാതാവ് ദില്‍രാജു മാധ്യമങ്ങളോട് പ്രതികരിച്ചത്.
കന്നടയിൽ എടുക്കുന്ന ചിത്രത്തിൽ ഭാവനയാണ് നായികയായി എത്തുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...