ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെയാണ് പ്രണവ് മോഹൻലാൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അഭിനയിച്ചു. ആദിയുടെ റിലീസിന് പോലും മുങ്ങിയ പ്രണവിനെ കണ്ടെത്തിയത് ഹിമാലയത്തിൽ നിന്നാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ശേഷവും പ്രണവ് മുങ്ങിയിരുന്നു. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഹംബിയിൽ നിന്നാണ് . സിനിമയില്‍ അഭിനയിക്കുക എന്നതിലുപരി പ്രമോഷന് പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവ് സിനിമാ തിരക്കുകള്‍ കഴിഞ്ഞാല്‍ തന്നെ ഇഷ്ടങ്ങളിലേക്ക് ചേക്കേറുകയാണ് പതിവ്. തന്റെ രണ്ടാമത്തെ ചിത്രത്തിനു ശേഷവും അതേ റൂട്ട് തന്നെയാണ് പ്രണവ് സ്വീകരിച്ചത്.
പ്രണവ് എവിടെയെന്ന ചോദ്യത്തിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൈമലര്‍ത്തുമ്ബോള്‍ താരപുത്രനെ ഹംപിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത് ആരാധകരാണ്. സിനിമ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ അപ്പു ഇവിടെയൊന്നും ഇല്ലെന്നും ഫോണില്‍ ഒന്നും വിളിച്ചാല്‍ കിട്ടില്ലെന്നും അരുണ്‍ ഗോപി കഴിഞ്ഞ ദിവസം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...