
Malayalam Breaking News
‘മമ്മൂട്ടി നായകനായിരുന്നേൽ ഞാൻ കുഴഞ്ഞു പോയേനെ’ -കമൽ
‘മമ്മൂട്ടി നായകനായിരുന്നേൽ ഞാൻ കുഴഞ്ഞു പോയേനെ’ -കമൽ
Published on

മലയാള സിനിമയുടെ അഭിമാനമായ സംവിധായകനാണ് കമൽ. തന്റെ പുതിയ ചിത്രത്തില്‍ നായകന് മമ്മൂട്ടി തന്നെ വേണമെന്ന് നിര്‍മ്മാതാവ് പറഞ്ഞിരുന്നുവെങ്കില്‍ താന്‍ കുഴഞ്ഞു പോയേനെയെന്ന് കമൽ പറഞ്ഞു. മമ്മൂട്ടിയെ തന്നെ നായകനായി വേണമെന്ന് നിർമാതാവ് പറഞ്ഞിരുന്നേൽ ഒരു നാലു വര്‍ഷമെങ്കിലും തനിക്ക് കാത്തിരിക്കേണ്ടി വന്നേനെയെന്നും കമല്‍ വ്യക്തമാക്കി. ‘പ്രണയ മീനുകളും കടലും’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പൂജാ വേളയിലാണ് കമല്‍ മമ്മൂട്ടിയെപ്പറ്റി പറഞ്ഞത്.
‘താരങ്ങള്‍ വേണ്ട എന്ന് പ്രൊഡ്യൂസര്‍ പറഞ്ഞതായിരുന്നു എന്റെ അദ്യത്തെ ആശ്വാസം. ഒരു പക്ഷേ മമ്മൂക്ക വേണം, ലാല്‍ വേണം എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കുഴഞ്ഞു പോകും. കാരണം മൂന്നാലു വര്‍ഷം കാത്തിരിക്കേണ്ടി വരും. മമ്മൂട്ടിയോട് എനിക്ക് നന്ദിയുണ്ട്. ഞാന്‍ എപ്പോള്‍ പൂജയ്ക്ക് വിളിച്ചാലും അദ്ദേഹം വരും. പക്ഷേ സിനിമയുടെ കാര്യവുമായി ചെല്ലുമ്ബോള് നാലഞ്ച് വര്‍ഷം കഴിയട്ടേ എന്നായിരിക്കും പറയുക.
എന്നാല്‍ അതില്‍ നമുക്ക് അഭിമാനവുമാണുള്ളത്. ഞാനൊക്കെ സിനിമയില്‍ വരുന്ന കാലം തൊട്ടെ ഇന്നുകാണുന്ന അതേ തിരക്കുള്ള നായകനടനാണ് അദ്ദേഹം. ഇന്നും അതേ നിലയില്‍ അദ്ദേഹം നില്‍ക്കുന്നുവെന്നത് സന്തോഷകരമായ കാര്യങ്ങളാണ്. ഞങ്ങളുടെയൊക്കെ ചലച്ചിത്ര ജീവിതം തുടങ്ങുന്നത് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമാണ്’- കമല്‍ വ്യക്തമാക്കി.
ദിലീഷ് പോത്തന്, വിനായകന് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പുതുമുഖ നായകന് ഗബ്രി ജോസ്. പുതുമുഖ നായിക ഋദ്ധി കുമാര്‍, ജിതിന് പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങള്‍ അണിനിരക്കുന്നു.
ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രമാണ് പ്രണയ മീനുകളും കടലും. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
director kamal new movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...