
Malayalam Breaking News
റൗഡി ബേബിയെ പ്രശംസിച്ചു; ദിവ്യ സ്പന്ദനയ്ക്കെതിരെ ആരാധകർ !!!
റൗഡി ബേബിയെ പ്രശംസിച്ചു; ദിവ്യ സ്പന്ദനയ്ക്കെതിരെ ആരാധകർ !!!
Published on

പ്രഭുദേവ കൊറിയോഗ്രഫി നിർവഹിച്ച മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ഗാനത്തിന്റെ ഒഫിഷ്യല്‍ വീഡിയോ പുറത്തിറങ്ങി ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴേക്കും പതിനൊന്ന് കോടിയിലധികം കാഴ്ചക്കാരെയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. റൗഡി ബേബിയെ പ്രശംസിച്ച് രംഗത്തെത്തിയ ദിവ്യ സ്പന്ദന എന്ന നടിയ്ക്കിപ്പോൾ ട്രോൾ മഴയാണ്.
ധനുഷിനെയും സംഗീത സംവിധായകന് യുവന് ശങ്കര്‍ രാജയെയും അഭിനന്ദിച്ചതിനാണ് ജനങ്ങൾ പ്രതികരിച്ചത്. ഇതുവരെയും കന്നഡ സിനിമകള്‍ക്ക് ഒരു വിധത്തിലുള്ള പ്രോത്സാഹനവും നല്‍കാത്ത താരം പക്ഷഭേദം കാണിക്കുന്നു എന്നാരോപിച്ചാണ് ട്രോളന്മാര് ദിവ്യയ്ക്കെതിരേ തിരിഞ്ഞിരിക്കുന്നത്. 250 കോടിയിലധികം ബോക്സോഫീസ് കലക്ഷന്‍ നേടിയ ആദ്യ കന്നഡ ചിത്രം കെ.ജി.എഫിനെയോ നടന് യാഷിനെയോ പറ്റി ഒന്നും മിണ്ടാതെ ഒരു തമിഴ് പടത്തിന് വേണ്ടി സംസാരിച്ചതാണ് ഒരു വിഭാഗം ആള്‍ക്കാരെ ചൊടിപ്പിച്ചത്.
കന്നഡ ചിത്രങ്ങളെ അഭിനന്ദിക്കാന്‍ നിങ്ങള്‍ക്ക് സമയമില്ല ,എന്നാല്‍ ഇത്തരത്തിലുള്ള ട്വീറ്റുകള്‍ക്ക് നേരമുണ്ട്. നിങ്ങളുടെ സിനിമകള്‍ കണ്ട് പിന്തുണച്ച് നിങ്ങളെ കന്നഡത്തില്‍ പോപ്പുലറാക്കിയ ആളുകള്‍ക്ക് ഇപ്പോള്‍ കുറ്റബോധം തോന്നുണ്ടാകും സങ്കടവും.മറ്റൊരു ട്വീറ്റില്‍ പറയുന്നു.
യുവന് ശങ്കര്‍ രാജയാണ് മാരി 2 ലെ ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ധനുഷ് തന്നെ വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും ധീയും ചേര്‍ന്നാണ്.
നടിയും കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ മേധാവിയുമായ ദിവ്യ സ്പന്ദന.
divya spandana fb post
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...