
Malayalam Breaking News
ലൂസിഫര്‍ നല്ല സിനിമ ആയാല്‍ കൊള്ളാം, മോശമായാല്‍ ഞാന്‍ ഇനി സംവിധാനം ചെയ്യില്ല -പൃഥ്വിരാജ്
ലൂസിഫര്‍ നല്ല സിനിമ ആയാല്‍ കൊള്ളാം, മോശമായാല്‍ ഞാന്‍ ഇനി സംവിധാനം ചെയ്യില്ല -പൃഥ്വിരാജ്
Published on

മലയാള സിനിമയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരണമെന്നും സിനിമയിൽ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യണമെന്നും ആഗ്രഹിക്കുന്ന നടനാണ് പൃഥ്വിരാജ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫർ ഷൂട്ടിംഗ് പൂർത്തിയാക്കി. ചിത്രം പരാജയപ്പെടുകയാണെങ്കിൽ പിന്നെ സംവിധാനം ചെയ്യില്ല എന്ന് പൃഥ്വിരാജ് പറഞ്ഞു. മൂവി മാൻ ബ്രോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
‘ഞാന്‍ ഒരു പുതുമുഖ സംവിധായകനാണ്, ഒരു നടനുമാണ്. എന്നെ സംബന്ധിച്ച് എല്ലാം എളുപ്പമാണ്. ലൂസിഫര്‍ നല്ല സിനിമ ആയാല്‍ കൊള്ളാം, മോശമായാല്‍ ഞാന്‍ ഇനി സംവിധാനം ചെയ്യില്ല. മോഹന്‍ലാല്‍ എന്ന പ്രതിഭയ്ക്കൊപ്പം ജോലിചെയ്തപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അതെല്ലാം ഭാവിയില്‍ എനിക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.’
നയൻ സിനിമയെപ്പറ്റിയും പൃഥ്വിരാജ് പറഞ്ഞു. നയൻ സിനിമ തിരഞ്ഞെടുക്കുമ്പോള്‍ എന്റെ കഥാപാത്രത്തിനല്ല പ്രാധാന്യം കൊടുക്കാറുള്ളത്. സിനിമ എങ്ങനെയുണ്ട് എന്ന് നോക്കും. 9-ലെ എന്റെ കഥാപാത്രം സങ്കീര്‍ണമാണ്. എന്റെ കഴിവിന്റെ പരാമാവധി ചെയ്തിട്ടുണ്ട്. ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ.’
ബെന്യാമിന്റെ ആടുജീവിതം എന്ന കൃത്യയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ബ്ലെസി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തീര്‍ന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
interview with prithviraj
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...