Connect with us

2018 ജനുവരിയിൽ ക്യാംപസ് ചിത്രം ക്വീനിലൂടെ സിനിമയിലേക്ക് ..2019 ജനുവരിയിൽ ക്യാമ്പസ് ചിത്രമായ സകലകലശാലയിൽ അതിഥിയായി സാനിയ ഇയ്യപ്പൻ ..

Malayalam Breaking News

യുവത്വത്തിന്റെ കഥപറഞ്ഞെത്തുന്ന വിനോദ് ഗുരുവായൂർ ചിത്രമാണ് സകലകലാശാല . ബഡായി ബംഗ്ലാവിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് . നിരഞ്ജനും മാനസ രാധാകൃഷ്ണനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

ധർമജൻ , ഗ്രിഗറി , കണാരൻ ഹരീഷ് തുടങ്ങിയവർക്കൊപ്പം അതിഥി താരമായി മലയാളികളുടെ പ്രിയ നടി സാനിയ ഇയ്യപ്പനും എത്തുന്നുണ്ട് . അതിഥി താരമാണെങ്കിലും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു റോൾ തന്നെയാണ് സാനിയയുടേത് എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

2018 ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ സാനിയ 2019 ൽ ക്യാമ്പസ് ചിത്രമായ സകലകലശാലയിലും എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമാണ്. പ്രൊഡക്​ഷൻ കൺട്രോളർ ബാദുഷ. ചിത്രം ജനുവരി 25 നാണു ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

saniya iyyappan in sakalakalashala movie

More in Malayalam Breaking News

Trending