ഫഹദ് ഫാസില്‍ അമലപോളിനെ പേടിപ്പിക്കാന്‍ കാരണം !!
Published on

ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തിന്റെ തിരക്കഥ ചര്‍ച്ചചെയ്യുമ്പോള്‍ രചയിതാവ് ഇക്ബാല്‍ കുറ്റിപ്പുറം സംവിധായകന് സത്യന് അന്തിക്കാടിനോട് പ്രത്യേകമായി പറഞ്ഞു ”. നമുക്ക് ഇന്ത്യന്‍ പ്രണയകഥയിലെ ഇണപ്രാവുകളായ അയ്മനം സിദ്ധാര്‍ഥനെയും ഐറിനെയും കൊണ്ട് രാജസ്ഥാനില്‍ പോകണം. ക്ലൈമാക്സിന് മുന്‍പ് ആസാദ് എന്ന കഥാപാത്രത്തെ കണ്ടെത്തുന്നത് ജയ്സാല്‍മീറിലെ ഒരു അത്തര്ക്കടയില് വെച്ചാകാം”.
പൊതുവേ കേരളത്തില്‍ ഷൂട്ട് ചെയ്യാന്‍ ഇഷ്ട്ടപെടുന്ന സത്യന് അന്തിക്കാട് ഇക്ബാല്‍ കുറ്റിപുറത്തിന്റെ ആവശ്യത്തോട് ആദ്യം പച്ചകൊടി കാണിച്ചില്ല. പക്ഷെ, ഒടുവില്‍ വഴങ്ങേണ്ടിവന്നു. കാരണം കഥയിലെ പ്രധാനപ്പെട്ടൊരു ഭാഗമാണ്. അത് ഉത്തരേന്ത്യയില്‍ വെച്ച് തന്നെ ചിത്രീകരിച്ചേ പറ്റൂ. ജയ്സാല്മീറാമില് എയര്‍പോര്‍ട്ട് ഇല്ലാത്ത കാരണം ജോധ് പൂരില്‍ ഇറങ്ങി നാല് മണിക്കൂര്‍ കാര്‍യാത്ര ചെയ്താണ് അണിയറപ്രവര്‍ത്തകര്‍ ജയ് സാല്‍മീറില്‍ എത്തുന്നത്.
താരങ്ങള്‍ക്കും ടെക്നിഷ്യന്മാര്ക്കുമെല്ലാം താമസിക്കാന്‍ ഏര്‍പ്പാടിക്കിയ ഹോട്ടല്‍ പണ്ടത്തെ ഏതോ രാജപാലസായിരുന്നു. അവിടെ താമസിച്ച പഴയ രാജാക്കന്മാരുടെ വലിയ എണ്ണച്ചായാ ചിത്രങ്ങള്‍കൊണ്ടാണ് മുറികളിലെ ചുമരുകള്‍ അലങ്കരിച്ചിരിക്കുന്നത്. മരിച്ചുപോയ രാജാകന്മാരും വാളും ,തലപ്പാവും ,കൊമ്പന് മീശയും പരിചയും കൊമ്പനാനയുമെല്ലാം എപ്പോഴും എഴുന്നേറ്റ് വരാം എന്ന തോന്നലുണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍. ഇത് കണ്ടപ്പോള്‍ അമലാപോളിന് പേടിയായി.
അമലയുടെ ഭയം മനസ്സിലാക്കിയ ഫഹദ് ഫാസില്‍ പറഞ്ഞു ” പേടിക്കേണ്ട . രാജാക്കാന്മാരുടെ ആത്മാവുകള്‍ ഒരിക്കലും കൊട്ടാരം വിട്ടു പുറത്തുപോവില്ല. ഇവിടെ തന്നെ ചുറ്റിക്കറങ്ങി നില്ക്കും ”. ഇതും കൂടി കേട്ടതോടെ അമല നിലവിളിക്കാന്‍ തുടങ്ങി .” ഇതുപോലുള്ള മുറിയില്‍ ഉറങ്ങാന്‍ എനിക്ക് പേടിയാവുമെന്നും വേറെ ഹോട്ടല്‍ വേണമെന്നുമായി അമല.
”വേണമെങ്കില്‍ വേറെ ഹോട്ടല്‍ ഏര്‍പ്പാട് ചെയ്യാം പക്ഷെ, ഞങ്ങളെല്ലാം ഇവിടെയെ താമസിക്കൂ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറുടെ മറുപടിയില്‍ അമല നിശബ്ദയാവുകയായിരുന്നു.
written by AshiqShiju
oru indian pranayakadha filim background
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...