
Malayalam Breaking News
മുലപ്പാല്‍ വിറ്റ് 24 കാരി നേടിയത് ലക്ഷങ്ങള്‍… ആവശ്യക്കാര്‍ ഏറെയും ബോഡിബില്‍ഡര്‍മാര്‍!!!
മുലപ്പാല്‍ വിറ്റ് 24 കാരി നേടിയത് ലക്ഷങ്ങള്‍… ആവശ്യക്കാര്‍ ഏറെയും ബോഡിബില്‍ഡര്‍മാര്‍!!!
Published on

മുലപ്പാല്‍ വിറ്റ് 24 കാരി നേടിയത് ലക്ഷങ്ങള്‍… ആവശ്യക്കാര്‍ ഏറെയും ബോഡിബില്‍ഡര്‍മാര്‍!!!
റഫായേല ലാംപ്റോ എന്ന 24 കാരി മുലപ്പാൽ വിറ്റ് നേടിയത് നാലര ലക്ഷം രൂപ . സൈപ്രസ് സ്വദേശിനിയാണ് റഫായേല ലാംപ്റോ . റഫായേല തന്റെ മുലപ്പാല്‍ ഓണ്‍ലൈനായി വിറ്റാണ് പണം സമ്പാദിക്കുന്നത്. ഇത്തരത്തില്‍ യുവതി ഇതുവരെ സമ്ബാദിച്ചത് 4500 പൗണ്ട് അഥവാ നാലര ലക്ഷം ഇന്ത്യന്‍ രൂപ. വില്‍പ്പന നടത്തിയതാകട്ടെ ഏകദേശം 50 ലിറ്റര്‍ മുലപ്പാലും.
യുവതി കുറച്ചുനാള്‍ മുന്‍പ് ഒരാണ്‍കുഞ്ഞിനു ജന്മം നല്കയിരുന്നു. പ്രസവത്തിന് ശേഷം അവര്‍ക്ക് അമിതമായി മുലപ്പാല്‍ ഉണ്ടാകുന്നു എന്ന് മനസ്സിലാക്കി ഡോക്ടറെ സമീപിക്കുകയായിരുന്നു. റഫായേലയുടെ ശരീരഘടന മൂലമാണ് അമിതമായ രീതിയില്‍ മുലപ്പാല്‍ ഉണ്ടാകുന്നതെന്നും പാലില്ലാത്ത അമ്മമാരുടെ കുട്ടികള്‍ക്ക് അത് സ്റ്റോര്‍ ചെയ്തു നല്‍കാനുമാണ് ഡോകട്ര്മാര് നിര്‍ദ്ദേശിച്ചത്. അത്തരം ആളുകളെ കണ്ടുകിട്ടാന്‍തന്നെ ബുദ്ധിമുട്ടായതിനാല്‍ ഓണ്‍ലൈനില്‍ മുലപ്പാല്‍ വില്ക്കാനുപദേശിച്ചത് ഒരു സുഹൃത്തായിരുന്നു. അത് വളരെയധികം വിജയകരമായി തീർന്നു.
മുലപ്പാലില്‍ പ്രോട്ടീനും വൈറ്റമിനും അളവറ്റ മാത്രയിലുള്ളതിനാല് നിരവധി ബോഡി ബില്‍ഡേഴ്സ് ഉപഭോക്താക്കളായി രംഗത്തുവന്നു. ഇനിയും ഇതേ അവസ്ഥയില്‍ 6 മാസം കൂടി തനിക്ക് മുലപ്പാല്‍ വില്ക്കാന് കഴിയുമെന്നും അതിനു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭക്ഷണക്രമങ്ങള്‍ കൃത്യതയോടെ പാലിക്കേണ്ടതുണ്ടെന്നുമാണ് റഫായേല പറയുന്നത്.
റാഫയേല ഏഴുമാസങ്ങൾക്ക് മുൻപാണ് ഒരാണ്കുട്ടിക് ജന്മം നൽകിയത്.ഭർത്താവ് അലെക്സും പിന്നെ ഒരു മകൾ കൂടിയുണ്ട് റാഫയേലിന്.
women got thousands for selling her milk
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...