“മഞ്ജുവിനെ പ്രൊഫഷണല്‍ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടു വന്ന എനിക്ക് ഒരുപാട് ഭവിഷ്യത്തുകള്‍ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.”- ശ്രീകുമാർ മേനോൻ
നടി മഞ്ജു വാര്യർ ക്യാമറക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. കുമാർ മേനോൻ കല്യാൺ ജൂവല്ലേഴ്‌സിന് വേണ്ടി ഒരുക്കിയ പരസ്യത്തിലൂടെയാണ് ;പിനീട് താൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ ഒടിയനിലും മഞ്ജുവിനായി നല്ലൊരു വേഷം ശ്രീകുമാർ മേനോൻ ഒരുക്കിയിരുന്നു .
എന്നാൽ മഞ്ജു വാര്യരെ സഹായിച്ചതിനു ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.ഒടിയനെതിരെ സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. അതിനു കാരണം നായിക മഞ്ജു ആയിരുന്നെന്നും സംവിധായകന്‍ പറഞ്ഞു.
‘മഞ്ജുവിനെ പ്രൊഫഷണല്‍ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടു വന്ന എനിക്ക് ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് ഭവിഷ്യത്തുകള്‍ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഈ എതിര്‍പ്പുകള്‍ക്കൊന്നും അധികം ആയുസ്സില്ല. മഞ്ജുവിനെ സഹായിച്ചതില്‍ എനിക്ക് കുറ്റബോധമില്ല. എന്റെ നഷ്ടങ്ങളെക്കുറിച്ച് ഞാന്‍ എന്നും ബോധവാനായിരുന്നു.ഇന്ന് ഒറ്റതിരിഞ്ഞ് എല്ലാ ആക്രമങ്ങളെയും ഞാന്‍ നേരിടുകയാണ്. അതില്‍ എനിക്ക് വിഷമമില്ല’.ശ്രീകുമാർമേനോൻ പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...