
Malayalam Breaking News
മീടു പോലുള്ള കാമ്പയിനുകള്‍ക്ക് ചെറിയ അപകടം കൂടിയുണ്ട്; ടോവിനോ തോമസ്
മീടു പോലുള്ള കാമ്പയിനുകള്‍ക്ക് ചെറിയ അപകടം കൂടിയുണ്ട്; ടോവിനോ തോമസ്
Published on

മീടു പോലുള്ള കാമ്പയിനുകള്‍ക്ക് ചെറിയ അപകടം കൂടിയുണ്ട്; ടോവിനോ തോമസ്
യുവതാരങ്ങളിൽ മുൻ നിരയിലുള്ള നടനാണ് ടോവിനോ തോമസ്. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനായ ടോവിനോ സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമാണ്. ഈയടുത്തായി മീ ടൂ മൂവ്മെന്റിനെക്കുറിച്ച് താരം പറഞ്ഞ ഒരു കാര്യം വളരെ ശ്രദ്ധേയമാണ്.
“സിനിമയിലെന്നല്ല ഏത് മേഖലയില്‍ ജോലി ചെയ്യുന്നവരായാലും സ്ത്രീകള്‍ക്ക് സുരക്ഷിതമായ ജോലിസ്ഥലം ഒരുക്കേണ്ടതായിട്ടുണ്ട്. പക്ഷേ മീടു പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കാമ്പയിനുകള്‍ക്ക് ചെറിയ അപകടം കൂടിയുണ്ട്. അതിന് തെളിവാവശ്യമില്ല. പക്ഷേ ചില കേസുകള്‍ കോടതിയിലെത്തുമ്പോള്‍ ശരിക്കും കുറ്റക്കാരനല്ല എന്നു തെളിഞ്ഞാല്‍ അയാള്‍ക്കുണ്ടായ നഷ്ടം മാറ്റാന്‍ കഴിയില്ല”.ടോവിനോ പറഞ്ഞു.
നല്ല കാര്യം ചെയ്താല്‍ പോലും അത് പ്രമോഷന് ആണെന്ന് പറയുന്നത് പലപ്പോഴും വിഷമുമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലഭിനയിക്കുന്നത് കൊണ്ട് മനുഷ്യത്വവും സഹജീവികളോടുള്ള സ്നേഹവും ഇല്ലാതാകുന്നില്ല. സിനിമാ നടനും മാധ്യമപ്രവര്ത്തകനുമൊക്കെയാകുന്നതിന് മുന്‍പ് നമ്മളെല്ലാവരും ഒരു സാധാരണ വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടോവിനോ ഇങ്ങനെ സംസാരിച്ചത്.
tovino thomas talk about me too campaign
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...