
Malayalam Breaking News
എനിക്കൊരു പെങ്ങളുണ്ടായിരുന്നെങ്കിൽ ഞാൻ അയാൾക്ക് കല്യാണം കഴിച്ചു കൊടുക്കുമായിരുന്നു; ജയസൂര്യ
എനിക്കൊരു പെങ്ങളുണ്ടായിരുന്നെങ്കിൽ ഞാൻ അയാൾക്ക് കല്യാണം കഴിച്ചു കൊടുക്കുമായിരുന്നു; ജയസൂര്യ
Published on

എനിക്കൊരു പെങ്ങളുണ്ടായിരുന്നെങ്കിൽ ഞാൻ അയാൾക്ക് കല്യാണം കഴിച്ചു കൊടുക്കുമായിരുന്നു; ജയസൂര്യ
ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ എന്ന സിനിമയിലൂടെ നായകനായെത്തി പ്രേക്ഷകഹൃദയം കവർന്ന മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. മലയാള സിനിമയില്‍ നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്യുകയും, ആ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനും തയ്യാറായിട്ടുള്ള നടൻ . ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഒരു മോഹം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തനിക്കൊരു പെങ്ങൾ ഉണ്ടെങ്കിൽ ജോസഫ് അന്നംക്കുട്ടി ജോസിന് കല്യാണം കഴിച്ചു നൽകും എന്നാണ് ജയസൂര്യ പറഞ്ഞത്. ജോസഫ് അന്നം കുട്ടി ജോസ് ആണ് ജയസൂര്യയെ ഇന്റർവ്യൂ ചെയ്തത്.
റേഡിയോ ആർ ജെയും എഴുത്തുകാരനും ബ്ലോഗറുമാണ് ജോസഫ് അന്നം കുട്ടി ജോസ്. ബിസിനസ് രംഗത്തുനിന്നാണ് ജോസഫ് ആർ ജെ രംഗത്തേക്ക് പ്രവേശിക്കുന്നത്.
തനിക്ക് വളരെ ഇഷ്ടമുള്ള ഒരാളാണ് ജോസഫ് അന്നം കുട്ടി ജോസ്, നല്ലൊരു വ്യക്തിത്വത്തിനുടമയാണ് ജോസഫ് എന്നും ജയസൂര്യ പറഞ്ഞു. ജോസഫ് തിരക്കഥ എഴുതുകയാണെങ്കിൽ ഒരുമിച്ച് ഒരു സിനിമ ചെയ്യാമെന്നും ജയസൂര്യ ആഗ്രഹം പ്രകടിപ്പിച്ചു.
ഇനി ചെയ്യാനാഗ്രഹിക്കുന്ന ഒരു റോളിനെപ്പറ്റി ചോദിച്ചപ്പോൾ യേശു ക്രിസ്തുവായി അഭിനയിക്കാന്‍ വലിയ മോഹമുണ്ടെന്നും ഒരു നല്ല സംവിധായകന് വിളിച്ച് ഇങ്ങിനെ ഒരു റോളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ അപ്പോള്‍ തന്നെ സമ്മതം മൂളുമെന്നും ജയസൂര്യ പറഞ്ഞു.
രണ്ടു നന്മ മരങ്ങൾ ഒന്നിച്ചപ്പോൾ എന്നാണ് പ്രേക്ഷകർ ജോസഫിന്റെയും ജയസൂര്യയുടെയും കൂടിക്കാഴ്ചയെ വിലയിരുത്തിയത്.
joseph annam kutti jose interview with jayasurya
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...