
Malayalam Breaking News
പറയാൻ താനാരുമല്ല… മമ്മൂക്കയുടെ പ്രകടനം മോഹിപ്പിക്കുന്നത്; പൃഥ്വിരാജ് സുകുമാരൻ
പറയാൻ താനാരുമല്ല… മമ്മൂക്കയുടെ പ്രകടനം മോഹിപ്പിക്കുന്നത്; പൃഥ്വിരാജ് സുകുമാരൻ
Published on

പറയാൻ താനാരുമല്ല… മമ്മൂക്കയുടെ പ്രകടനം മോഹിപ്പിക്കുന്നത്; പൃഥ്വിരാജ് സുകുമാരൻ
മമ്മൂക്കയെ വാനോളം പുകഴ്ത്തി പൃഥ്വിരാജ് സുകുമാരൻ. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ‘യാത്ര’ എന്ന തെലുഗ് ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നതിന് പിന്നാലെയാണ് പൃഥ്വിരാജ് പോസ്റ്റ് ഇട്ടത്. തെലുഗ് ഭാഷയില്‍ മമ്മുക്കയ്ക്ക് ഉളള സ്വാധീനവും സൂക്ഷ്മതയോടെയുളള അദ്ദേഹത്തിന്റെ കഥാപാത്ര ആവിഷ്കാരവും വശീകരിക്കുന്നതാണെന്ന് പൃഥ്വി ട്വീറ്റ് ചെയ്തു. തെലുഗ് ഭാഷയെ കുറിച്ച് പറയാന്‍ താന്‍ ആരുമല്ലെങ്കിലും തനിക്ക് തോന്നിയത് പറയുക മാത്രമാണ് ചെയ്തതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തിലേക്കുള്ള വൈ.എസ്.ആറിന്റെ കടന്നുവരവും തുടർന്നുള്ള സമരപരമ്പരകളുമാണ് ചിത്രതതിന്റെ ഇതിവൃത്തം. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി.രാഘവനാണ്. സാധാരണ ബയോപിക് ചിത്രങ്ങളെ പോലെ വൈ.എസ്.ആറിന്റെ ജീവിതം മുഴുവനായി പറഞ്ഞു പോകുന്ന സിനിമയല്ല ‘യാത്ര’. ആന്ധ്രയുടെ രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈ.എസ്.ആർ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും പറയുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ തന്നെ ഹിറ്റായി കഴിഞ്ഞിരുന്നു. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയുമാണ് സിനിമയുടെ നിർമ്മാതാക്കൾ. 26 വർഷത്തിനു ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. 1992ൽ കെ.വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണിലായിരുന്നു തെലുങ്കിൽ മെഗാസ്റ്റാർ ഒടുവിൽ അഭിനയിച്ചത്.
prithviraj admirse mammookka’s acting in yathra
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...