
Malayalam Breaking News
ആക്രമിക്കപ്പെട്ട നടി ‘അമ്മ’ യിലേയ്ക്ക് തിരിച്ചു വരുന്നു !! കാരണം ദിലീപും മഞ്ജുവും ?!
ആക്രമിക്കപ്പെട്ട നടി ‘അമ്മ’ യിലേയ്ക്ക് തിരിച്ചു വരുന്നു !! കാരണം ദിലീപും മഞ്ജുവും ?!
Published on

ആക്രമിക്കപ്പെട്ട നടി ‘അമ്മ’ യിലേയ്ക്ക് തിരിച്ചു വരുന്നു !! കാരണം ദിലീപും മഞ്ജുവും ?!
താരസംഘടന ‘അമ്മ’ യുമായി അഭിപ്രായ വ്യത്യസമുണ്ടായതിനാൽ രാജിവെച്ച ആക്രമിക്കപ്പെട്ട നടി തിരികെ സംഘടനയിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ജനുവരിയില്‍ നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ അന്തിമതീരുമാനം ഉണ്ടായേക്കുമെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് സംഘടനയുടെ തലപ്പത്തുള്ള ചിലര്‍ തന്നെ വ്യക്തമായ സൂചനകള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ പ്രതിസ്ഥാനത്തുള്ള നടന് ദിലീപിന്റെ രാജി ആവശ്യം ഉയര്‍ത്തിയാണ് താരം സംഘടന വിട്ടത്. എന്നാല്‍ നടി ഉയര്‍ത്തിയ ആ വിഷയത്തിന് ദിലീപിന്റെ രാജിയോടെ പരിഹാരമായെന്നാണ് അമ്മ എക്സിക്യൂട്ടീവ് ചുണ്ടിക്കാണിക്കുന്നത്. ദിലീപിനോട് രാജി ചോദിച്ചുവാങ്ങിയതാണെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചിലര്‍ സംസാരിച്ചപ്പോള്‍ മടങ്ങി വരവിനെക്കുറിച്ച് അനുകൂല മറുപടി ലഭിച്ചതായും വിവരമുണ്ട്.
അതേസമയം സംഘടനയ്ക്കകത്തും വനിതാ സംഘടനയായ ഡബ്ല്യൂസിസിയുമായും മുറുമുറുപ്പ് രൂക്ഷമായ സമയത്തും നടി മഞ്ജു വാര്യരുടെ മൗനവും ചോദ്യമായി ഉയര്‍ന്നിരുന്നു. തുടക്കത്തില്‍ മുന്നില്‍ നിന്നിരുന്ന മഞ്ജു വാര്യര്‍ പിന്നീട് ഡബ്ല്യൂസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് അവര്‍ അമ്മയ്ക്കൊപ്പമുണ്ടെന്ന സൂചന പുറത്ത് നല്കാന് കഴിഞ്ഞതായും ഇത് താരസംഘടനയുടെ മുഖം മിനുക്കാന്‍ കാരണമായതായും വിലയിരുത്തുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ച ഗീതു മോഹന്‍ദാസിന്റെയും റിമ കല്ലിങ്കലിന്റെയും, രമ്യ നമ്പീശന്റെയും കാര്യത്തില്‍ ഇവര്‍ തിരിച്ചുവരണമെന്ന താൽപര്യം അറിയിച്ചാല്‍ മാത്രം പരിഗണിക്കുമെന്നാണ് വിവരം.
AMMA and Actress issue
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...