
Uncategorized
ഒടിയന് വേണ്ടി മോഹൻലാലിന് കൊടുത്ത വാക്ക് ഉണ്ണി മുകുന്ദൻ പാലിച്ചു!!
ഒടിയന് വേണ്ടി മോഹൻലാലിന് കൊടുത്ത വാക്ക് ഉണ്ണി മുകുന്ദൻ പാലിച്ചു!!
Published on

ഒടിയന് വേണ്ടി മോഹൻലാലിന് കൊടുത്ത വാക്ക് ഉണ്ണി മുകുന്ദൻ പാലിച്ചു!!
മലയാള സിനിമയുടെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഓടിയന്റെ പേരിലാണ്. കാരണം കഴിഞ്ഞ ദിവസം ഉണ്ണി ഒടിയൻ ടീമിന് ഒരു വാക്ക് കൊടുത്തിരുന്നു.ആ വാക്ക് പാലിച്ചാണ് ഉണ്ണി മുകുന്ദൻ വാർത്തകളിലും,ലാൽ ഫാൻസിന്റെ മനസിലും ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്.
ഒടിയൻ റീലീസിനോടനുബന്ധിച്ച് നേരത്തെ ഉണ്ണി പുറത്തിറക്കിയ ആശംസ വീഡിയോ വൈറൽ ആയിരുന്നു.അതിന് പിറകെ ഇന്നലെ ഒടിയൻ റിലീസിനോടനുബന്ധിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ കേരളമൊട്ടുക്കും നടത്തിയ ഫാൻസ് ഷോകളുടെ ലിസ്റ്റും തൻറെ ഫെയ്സ്ബുക്ക് പേജിലൂടെ ഉണ്ണി പുറത്ത് വിട്ടിരുന്നു.വെറുതെ പുറത്തിറക്കുക മാത്രമല്ല,പുലർച്ചെ 4:30 നുള്ള ഷോയ്ക്ക് താനുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ഹർത്താലിനെപ്പോലും വകവയ്ക്കാതെ ആദ്യ ഷോയ്ക്ക് തന്നെ ഉണ്ണി എത്തി വാക്ക് പാലിച്ചു.പടം കണ്ട ശേഷം അഭിപ്രായം ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു.താൻ ഒരു ഫാൻ ആയാണ് സിനിമ കണ്ടതെന്നും തനിക്ക് ചിത്രം വളരെയധികം ഇഷ്ടമായെന്നും,കുടുംബ പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ചിത്രം കൈയിലെടുക്കുമെന്നും പറഞ്ഞ ഉണ്ണി സംഗീത മേഖലയെയും,ഛായാഗ്രഹണ മേഖലയെയും,കോറിയോഗ്രാഫ്യയെയും സംഘടന രംഗങ്ങളെയും പ്രത്യേകം പ്രശംസിക്കാനും മറന്നില്ല.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുവതാരങ്ങളിൽ ജനപ്രീതി നേടിയ ഉണ്ണി തെലുഗിലും ,മലയാളത്തിലും സജീവമാണ്.ഇപ്പോൾ ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് താരം
unni mukundan’s review about odiyan
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
നേമം പുഷ്പരാജന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് ഗൗരി ശങ്കരം. കാവ്യയുടേതായി പുറത്തെത്തിയതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു...
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികള്‍ മുതല്‍...
മലയാള സിനിമയിൽ ഒരുകാലത്ത് തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു മേനക സുരേഷ്. 27 ഒക്ടോബർ 1987 നായിരുന്നു സുരേഷ് കുമാറിന്റെയും മേനകയുസിയും വിവാഹം...