വിക്രമിനെ നായകനാക്കി ആർ.എസ് വിമൽ അണിയിച്ചൊരുക്കുന്ന മഹാവീർ കർണ്ണ ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുകയാണ്. 300 കോടിയിലധികം ബജറ്റിൽ ഒരുങ്ങുന്ന സിനിമക്കായുള്ള ഭീമൻ സെറ്റ് വർക്കുകൾ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മറ്റൊരു വാർത്ത കൂടി ചിത്രത്തെ കുറിച്ച് വരുന്നുണ്ട്,. ചിത്രത്തിൽ മലയാളത്തിൽ നിന്ന് മോഹൻലാലും അഭിനയിക്കുന്നുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്.
കർണ്ണന്റെ ജീവിതത്തിലൂടെ മഹാഭാരത കഥ പറയുന്ന ചിത്രത്തിൽ ഭീമനായി മോഹൻലാൽ എത്തും എന്നാണ് സൂചനകൾ. അതിനുള്ള ചർച്ചകൾക്കായാണ് ആർ.എസ് വിമൽ തിരുവനന്തപുരത്ത് എത്തിയതെന്നും പറയപ്പെടുന്നു. ഭീമനായി അഭിനയിക്കാൻ മോഹൻലാൽ സമ്മതമറിയിച്ചോ ഇല്ലയോ എന്നുള്ള കാര്യം വ്യക്തമല്ല. രണ്ടാമൂഴം നടക്കാൻ സാധ്യത ഉള്ളതിനാൽ ഇങ്ങനെ ഒരു വേഷം അഭിനയിക്കാൻ മോഹൻലാൽ തയ്യാറാവുമോ എന്നും കണ്ടറിയണം.
മലയാളത്തിൽ നിന്ന് മോഹൻലാൽ മാത്രമല്ല മറ്റൊരുപാട് താരങ്ങളെയും ആർ.എസ് വിമൽ ചിത്രത്തിലേക്കായി പരിഗണിക്കുന്നുണ്ട്. ഭീമനായി കർണ്ണനിൽ അഭിനയിക്കുകയാണെങ്കിൽ വില്ലൻ വേഷത്തിലാകും മോഹൻലാൽ എത്തുക.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...