Connect with us

നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് പ്രതികളെ വെറുതെ വിട്ടു !! പ്രതീക്ഷയോടെ ദിലീപും….

Malayalam Breaking News

നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് പ്രതികളെ വെറുതെ വിട്ടു !! പ്രതീക്ഷയോടെ ദിലീപും….

നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് പ്രതികളെ വെറുതെ വിട്ടു !! പ്രതീക്ഷയോടെ ദിലീപും….

നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ട് പ്രതികളെ വെറുതെ വിട്ടു !! പ്രതീക്ഷയോടെ ദിലീപും….

നടിയെ ആക്രമിച്ച കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ കൈയിലുണ്ടായിരുന്ന മെമ്മറികാര്‍ഡ് അഭിഭാഷരായ പ്രതീഷ് ചാക്കോയും രാജു ജോസഫും വാങ്ങി നശിപ്പിച്ചുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരുന്നത്. ഇതിന് തെളിവില്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ഇവരുടെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചത്.

പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്നു പ്രതീഷ് ചാക്കോയും രാജു ജോസഫും. കേസിലെ പ്രധാന തൊണ്ടിമുതലാണ് മൊബൈല്‍ ഫോണും മെമ്മറികാര്‍ഡും. ഇതില്‍ മെമ്മറികാര്‍ഡ് നശിപ്പിച്ചുവെന്ന വാദം ഹൈക്കോടതി തള്ളിക്കളഞ്ഞത് വിചാരണയില്‍ പൊലീസിന് വലിയ തലവേദനയായി മാറും. ഇതോടെ കേസില്‍ എല്ലാം ദിലീപിന് അനുകൂലമായി സംഭവിക്കുമെന്ന വാദവുമായി ഫാന്‍സുകാരും സോഷ്യല്‍ മീഡിയയില്‍ സജീവമായി.

ഒളിവിലായിരുന്ന പ്രതി ഇരുവര്‍ക്കും വക്കാലത്ത് നല്‍കിയെന്നല്ലാതെ മറ്റേത് കുറ്റമാണ് നിലനില്‍ക്കുകയെന്ന് കോടതി ചോദിച്ചു. മെമ്മറി കാര്‍ഡ് നശിപ്പിച്ചെന്നോ, തെളിവുകള്‍ ഇല്ലാതാക്കിയെന്നോ പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാനും കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ യഥാർത്ഥ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതിനാല്‍ കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇരുവരും നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

two lawyers accused helping pulsar suni actor assault case acquitted kerala hc

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top