Connect with us

ജയറാമിനൊപ്പം ബാബുരാജ് വീണ്ടുമെത്തുന്നു !! ഇത്തവണ ചിരിപ്പിക്കുന്ന വില്ലൻ….

Malayalam Breaking News

ജയറാമിനൊപ്പം ബാബുരാജ് വീണ്ടുമെത്തുന്നു !! ഇത്തവണ ചിരിപ്പിക്കുന്ന വില്ലൻ….

ജയറാമിനൊപ്പം ബാബുരാജ് വീണ്ടുമെത്തുന്നു !! ഇത്തവണ ചിരിപ്പിക്കുന്ന വില്ലൻ….

ജയറാമിനൊപ്പം ബാബുരാജ് വീണ്ടുമെത്തുന്നു !! ഇത്തവണ ചിരിപ്പിക്കുന്ന വില്ലൻ….

ജയറാമിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദര്‍ എന്ന ചിത്രത്തില്‍ ബാബുരാജും പ്രധാന വേഷത്തിലെത്തുന്നു. ശിവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബാബു രാജ് അവതരിപ്പിക്കുന്നത്. വില്ലനായാണ് ബാബുരാജ് എത്തുന്നതെങ്കിലും ഒരുപാട് നര്‍മ മുഹൂര്‍ത്തങ്ങളും ശിവന്‍ എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്. ഉത്സാഹകമ്മിറ്റിക്ക് ശേഷം ജയറാമും ബാബുരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗ്രാന്‍ഡ് ഫാദര്‍.

ഹസീബ് ഹനീഫാണ് ഗ്രാന്റ് ഫാദര്‍ നിര്‍മിക്കുന്നത്. ഡിസംബര്‍ 12 ന് ആലപ്പുഴയിലും പരിസരപ്രദേശത്തുമായി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. റാഹ ഇന്റനാഷണല്‍ വിഷുവിന് ചിത്രം റിലീസിന് ഒരുക്കും. ചിത്രത്തില്‍ രാജാമണിയും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

വില്ലനായി മലയാള സിനിമയിൽ തിളങ്ങിയ ബാബുരാജ് ഇടക്കാലത്തു കോമെഡിയിലേക്ക് തിരിഞ്ഞിരുന്നു. ഇപ്പോൾ നല്ല ക്യാരക്ടർ റോളുകളും ബാബുരാജ് ചെയ്യുന്നുണ്ട്. അദ്ധേഹത്തിന്റെ അടുത്തിറങ്ങിയ ‘കൂദാശ’ എന്ന ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.

Baburaj with Jayaram in Grand Father

More in Malayalam Breaking News

Trending

Recent

To Top