
Malayalam Breaking News
ഒടിയനു മുന്നിൽ പേടിച്ചു മറ്റു താരങ്ങൾ !! റിലീസുകൾ മാറ്റി വെക്കുന്നു ?! ഇത് മോഹൻലാൽവുഡ് തന്നെ….
ഒടിയനു മുന്നിൽ പേടിച്ചു മറ്റു താരങ്ങൾ !! റിലീസുകൾ മാറ്റി വെക്കുന്നു ?! ഇത് മോഹൻലാൽവുഡ് തന്നെ….
Published on

ഒടിയനു മുന്നിൽ പേടിച്ചു മറ്റു താരങ്ങൾ !! റിലീസുകൾ മാറ്റി വെക്കുന്നു ?! ഇത് മോഹൻലാൽവുഡ് തന്നെ….
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന ഒടിയൻ ഡിസംബർ 14ന് തിയ്യേറ്ററുകളിൽ എത്തുകയാണ്. ഇരുട്ടിന്റെ രാജാവിന്റെ ആഗമനത്തിനായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകരും ഒപ്പം സിനിമാപ്രേമികളും. ഒടിയന്റെ റിലീസുമായി ബന്ധപ്പെട്ട മറ്റുള്ള സിനിമകളുടെ റിലീസ് മാറ്റി വെക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സിനിമാലോകത്ത് നിന്ന് കിട്ടുന്നത്.
ഒടിയന്റെ കൂടെ റിലീസ് ചെയ്താൽ തങ്ങളുടെ സിനിമ പരാജയപ്പെടുമോ എന്ന ഭയമാണത്രെ നിർമ്മാതാക്കൾക്ക്. ഒടിയന്റെ റിലീസ് ഡേറ്റുകൾ മാറിമറിഞ്ഞപ്പോൾ ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച മുൻനിര നായകന്മാരുടെ ചിത്രങ്ങളടക്കം മാറ്റി വെക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. മോഹൻലാൽ ആരാധകർ പറയുന്ന പോലെ തന്നെ മോളിവുഡിനെ മോഹൻലാൽവുഡ് എന്ന് തന്നെ ഉറപ്പായും വിളിക്കാമെന്ന് ഈ ഒരു സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നു.
വലിയ സിനിമകൾ വരുമ്പോൾ മറ്റു സിനിമകളുടെ റിലീസ് മാറ്റി വെക്കുന്നത് മലയാളസിനിമയിൽ മുൻപും സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെ എല്ലാ സിനിമകളുടെയും റിലീസ് മാറ്റിവെക്കുന്നത് ഇതാദ്യമായാണ്. പ്രശസ്ത പരസ്യ സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന സിനിമയാണ് ഒടിയൻ. മാസ്സും ക്ലാസും ചേർന്ന ഒരു കിടിലൻ ദൃശ്യ വിരുന്നാകും ഒടിയൻ എന്നാണ് സംവിധായകനും അണിയറപ്രവർത്തകരുമെല്ലാം പറയുന്നത്.
Movie Release Dates Changed due to Odiyan Release
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...