
Malayalam Breaking News
” ആരെങ്കിലും കണ്ടവരുണ്ടോ ? ഒന്ന് സഹായിക്കുമോ ? ” – സഹായം അഭ്യർത്ഥിച്ച് നിസ്സഹായതയോടെ സുഹാസിനി
” ആരെങ്കിലും കണ്ടവരുണ്ടോ ? ഒന്ന് സഹായിക്കുമോ ? ” – സഹായം അഭ്യർത്ഥിച്ച് നിസ്സഹായതയോടെ സുഹാസിനി
Published on

By
” ആരെങ്കിലും കണ്ടവരുണ്ടോ ? ഒന്ന് സഹായിക്കുമോ ? ” – സഹായം അഭ്യർത്ഥിച്ച് നിസ്സഹായതയോടെ സുഹാസിനി
ഇന്ത്യൻ സിനിമയിലെ മികച്ചസ്ത്രീ സംവിധായകരിൽ ഒരാളാണ് സുഹാസിനി. സിനിമയിൽ സജീവമായിരുന്നപ്പോളും സംവിധാനത്തിലും സുഹാസിനി കഴിവ് തെളിയിച്ചിരുന്നു. സുഹാസിനി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധാനം ചെയ്ത ടെലിവിഷന്‍ സീരീസ് ആണ് ‘പെണ്’. തെന്നിന്ത്യയിലെ മുന്‍നിര അഭിനേത്രികളായ രേവതി, ശ്രീവിദ്യ, ശോഭന, അമല, രാധിക, ശരണ്യ, ഭാനുപ്രിയ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആ ഹ്രസ്വ ചിത്രങ്ങള്‍ സണ്‍ ടി വിയായിരുന്നു പ്രക്ഷേപണം ചെയ്തിരുന്നത്.
സ്ത്രീകള്‍ നേരിടുന്ന പലവിധ വൈകാരിക-സാമൂഹ്യ പ്രശ്നങ്ങളെ മനോഹരമായി എടുത്തു കാട്ടിയ ‘പെണ്’ പ്രക്ഷേപണ കാലത്തും അതിനു ശേഷവും പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു.ഡിജിറ്റല്‍ യുഗത്തിന് മുന്‍പ് നിര്‍മ്മിക്കപ്പെട്ട തന്റെ ഹ്രസ്വ ചിത്രങ്ങളുടെ സീരീസിലെ ‘കുട്ടി ആനന്ദ്’ എന്ന ചിത്രത്തെ തേടുകയാണ് സുഹാസിനി ഇപ്പോള്‍. അമല, നിഴല്‍ഗള്‍ രവി എന്നിവര്‍ അഭിനയിച്ച ‘കുട്ടി ആനന്ദ്’ രോഗബാധിതനായ ആനന്ദ് എന്ന കുട്ടിയുടേയും അവനെ പരിചരിക്കുന്ന യുവ ഡോക്ടര്‍ അനു(അമല)വിന്റെയും കഥയാണ് പറഞ്ഞത്. കുട്ടിയുമായി വളരെ അടുത്ത് പോകുന്ന ഡോക്ടറെ അവന്റെ വിയോഗം വല്ലാതെ ഉലയ്ക്കുന്നു.
1990ല്‍ സംവിധാനം ചെയ്ത ‘കുട്ടി ആനന്ദി’ന്റെ യൂട്യൂബ് ലിങ്ക് ഉണ്ടോ എന്ന് ചോദിച്ചു ട്വിറ്റെറില്‍ എത്തിയിരിക്കുകയാണ് സുഹാസിനി ഇപ്പോള്‍. അതില്‍ നിന്നും ഒരു ദൃശ്യം അത്യാവശ്യമായി വേണം എന്ന് കാണിച്ചാണ് കുറിപ്പ്. നിരവധി പേര് ട്വീറ്റിന് മറുപടി നൽകുകയും ചെയ്തിട്ടുണ്ട് .എങ്കിലും ഇതുവരെയും കുട്ടി ആനന്ദ് സുഹാസിനിയിലേക്ക് എത്തിയിട്ടില്ല.
suhasinis tweet about her old derail
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...