
Malayalam Breaking News
ഇനി ദിലീപ് ഒന്നരമാസം ജർമ്മനിയിൽ !!
ഇനി ദിലീപ് ഒന്നരമാസം ജർമ്മനിയിൽ !!
Published on

By
ഇനി ദിലീപ് ഒന്നരമാസം ജർമ്മനിയിൽ !!
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിന്റെ പാസ്പോര്‍ട്ട് തിരികെ നല്കാൻ അനുമതിയിട്ട് കോടതി . വര്‍ക്ക് വിസ ലഭിക്കണമെങ്കില്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്ന പ്രതിഭാഗത്തെ വാദം അംഗീകരിച്ചു കൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്.
സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ പോകുന്നതിനാണ് ദിലീപ് പാസ്പോര്‍ട്ട് തിരികെ ആവശ്യപ്പെട്ടത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ആവശ്യാര്‍ഥമാണ് യാത്രയെന്നു ദീലീപ് വ്യക്തമാക്കിയിരുന്നു.
കേസില്‍ വിചാരണ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണിതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ദിലീപിന്റെ വിദേശയാത്രയില്‍ ഒപ്പം കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങള്‍ ഒന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടില്ല. കേസിലെ പ്രധാന സാക്ഷികളില്‍ പലരും സിനിമാരംഗത്ത് നിന്ന് തന്നെയുള്ളവരാണ്. ചിത്രീകരണത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം യാത്രകള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കുന്നു.
court allows to give passport to dileep
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...