
Malayalam Breaking News
മോഹൻലാലിനോട് ഉള്ള ഇഷ്ടം സുചിത്ര രഹസ്യമായി കൊണ്ടുനടന്നു … വിവാഹത്തിലേക്കു നയിച്ചത് ആ അമ്മായി
മോഹൻലാലിനോട് ഉള്ള ഇഷ്ടം സുചിത്ര രഹസ്യമായി കൊണ്ടുനടന്നു … വിവാഹത്തിലേക്കു നയിച്ചത് ആ അമ്മായി
Published on

By
മോഹൻലാലിനോട് ഉള്ള ഇഷ്ടം സുചിത്ര രഹസ്യമായി കൊണ്ടുനടന്നു … വിവാഹത്തിലേക്കു നയിച്ചത് ആ അമ്മായി
മുപ്പതു വര്‍ഷങ്ങള്‍ക്കു മുൻപാണ് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ മദ്രാസിൽ നിന്നും സുചിത്രയെ വിവാഹം കഴിക്കുന്നത്. ആ വിവാഹം സംഭവ ബഹുലമായ ഒന്നായിരുന്നു. സുചിത്രക്ക് മോഹന്‍ലാലിനോടുള്ള ആരാധനയാണ് വിവാഹത്തിലേക്ക് എത്തിച്ചത് .
മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് സുചിത്രയ്ക്ക് ലാലിനോട് കടുത്ത ആരാധനയായിരുന്നുവെന്നും ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നുവെന്നും സിനിമാ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ ഭാര്യാ സഹോദരനുമായ സുരേഷ് ബാലാജി ഗൃഹലക്ഷ്മിയ്ക്കു നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘എന്നാല്‍ ഇതൊന്നും നമ്മളാരും അറിഞ്ഞിരുന്നില്ല. സുചിയത് ഭയങ്കര സീക്രട്ടായി കൊണ്ടുനടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റെയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു. പക്ഷെ അതിനു മുന്നേ തന്നെ ലാല്‍ എന്നു പറഞ്ഞാല്‍ സുചിക്ക് വലിയ ഭ്രാന്തായിരുന്നു,’ സുരേഷ് ബാലാജി പറയുന്നു.
നിര്‍ത്തിവച്ച സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിന് കാരണക്കാരന്‍ മോഹന്‍ലാലാണെന്നും സുരേഷ് ബാലാജി പറയുന്നു. സിനിമയുടെ റൈറ്റിനെക്കുറിച്ച് തന്റെ പിതാവ് ബാലാജിയും ഒരു നടനുമായി തര്‍ക്കം നടക്കുകയും അത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും പിന്നീട് നിര്‍മ്മാണ രംഗത്തുനിന്നും പിന്മാറുകയുമായിരുന്നുവെന്നും സുരേഷ് ബാലാജി അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍ സുചിത്രയെ വിവാഹം ചെയ്ത് ലാല്‍ കുടുംബത്തിലേക്ക് വന്നതോടെ വീണ്ടും നിര്‍മ്മാണം ആരംഭിച്ചു. മോഹന്‍ലാല്‍, ശോഭന, അമല എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ‘ഉളളടക്കം’ എന്ന ചിത്രത്തിലൂടെയാണ് സിതാര കമ്പയിന്‍സ് എന്ന പേരില്‍ സുരേഷ് ബാലാജി വീണ്ടും നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നത്.
പിന്നീട് ‘നിര്‍ണയം’, ‘ഗാന്ധര്‍വം’, ‘മേഘം’ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. മോഹന്‍ലാലിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ കീഴില്‍ നിര്‍മ്മിച്ച ചിത്രങ്ങളിലും തന്റെ പങ്കാളിത്തമുള്ളതായും അദ്ദേഹം പറയുന്നു. ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ‘ഉള്ളടക്ക’മാണെന്നും സുരേഷ് ബാലാജി പറയുന്നു.
mohanlal – suchithra marriage
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...