
Malayalam Breaking News
കൂലിപ്പണിക്കിടെ പാടിയ പാട്ട് വൈറലായി – സിനിമയിലേക്ക് ശാന്തക്ക് അവസരമൊരുക്കി നാദിർഷ എത്തി !!
കൂലിപ്പണിക്കിടെ പാടിയ പാട്ട് വൈറലായി – സിനിമയിലേക്ക് ശാന്തക്ക് അവസരമൊരുക്കി നാദിർഷ എത്തി !!
Published on

By
കൂലിപ്പണിക്കിടെ പാടിയ പാട്ട് വൈറലായി – സിനിമയിലേക്ക് ശാന്തക്ക് അവസരമൊരുക്കി നാദിർഷ എത്തി !!
ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്ന ഗായകരുടെ കാലമാണ്. സ്മാർട്ട് ഫോണിന്റെയും ഫേസ്ബുക്കിന്റെ അനന്ത സാധ്യതകളും കഴിവുള്ളവരെ ലോകമറിയുന്നവരാക്കാൻ സഹായിക്കുന്നുണ്ട്. ഇങ്ങനെ പ്രസിദ്ധരായവരുടെ ലിസ്റ്റിലേക്ക് മറ്റൊരാളും കൂടി എത്തുകയാണ്.
ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര് അഭിനന്ദിച്ച് പങ്കുവച്ച വിഡിയോയാണ് ശാന്ത ബാബു എന്ന സാധാരണക്കാരിയുെട പാട്ട്. ഈ വിഡിയോ ശ്രദ്ധയില്‍പ്പെട്ട സിനിമസംഗീത സംവിധായകനായ നാദിര്‍ഷയാണ് ശാന്തക്ക് അവസരം നൽകുന്നത് .
ഞാന്‍ സംഗീതം ചെയ്യുന്നതോ സംവിധാനം ചെയ്യുന്നതോ ആയ സിനിമയില്‍ ഈ ഗായികയ്ക്ക് ഒരവസരം ഉറപ്പായും നല്‍കുമെന്ന് നാദിര്‍ഷ പറഞ്ഞു. കൂലിപ്പണിക്കാരിയായ ശാന്തയുടെ പാട്ടും ശബ്ദവും മികച്ചതാണെന്നും ഈ കലാകാരിയെ വളര്‍ത്തേണ്ടത് നമ്മളെ പോലുള്ളവരുടെ കടമയാണെന്നും നാദിര്‍ഷ പറഞ്ഞു. ഇക്കാര്യം ശാന്തയെ നേരിട്ട് വിളിച്ച് അറിയിച്ചു. ഇതിന് മുന്‍പ് പാടിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന സത്യസന്ധമായ മറുപടിയാണ് ആ കലാകാരി നല്‍കിയത്. പക്ഷേ ഒന്നുറപ്പിക്കാം ഇനി വരുന്നത് ഈ കലാകാരിയുടെ സമയമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോലി സ്ഥലത്ത് വച്ച് പാടിയ പാട്ടാണ് ശാന്ത ബാബുവിനെ കേരളത്തിന് പ്രിയപ്പെട്ടവളാക്കിയത്. ‘വിജനതയില്‍ പാതി വഴി തേടുന്നു’ എന്ന ഗാനമാണ് ഇവര്‍ ആലപിച്ചത്. വിഡിയോ ൈവറലായതോടെ ഇനിയും അവസരങ്ങളേറെ തേടിവരുമെന്ന ആശംസയാണ് സോഷ്യല്‍ ലോകവും നേരുന്നത്.
nadir shah invites viral singer santha to his film
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...