
Malayalam Breaking News
പൃഥ്വിരാജ് ഇങ്ങനെയാണ്; പാർവതി അങ്ങനെയാണ്; ദുൽഖർ എങ്ങനെയാണ് ?! ടോവിനോ പറയുന്നത് കേൾക്കൂ…
പൃഥ്വിരാജ് ഇങ്ങനെയാണ്; പാർവതി അങ്ങനെയാണ്; ദുൽഖർ എങ്ങനെയാണ് ?! ടോവിനോ പറയുന്നത് കേൾക്കൂ…
Published on

പൃഥ്വിരാജ് ഇങ്ങനെയാണ്; പാർവതി അങ്ങനെയാണ്; ദുൽഖർ എങ്ങനെയാണ് ?! ടോവിനോ പറയുന്നത് കേൾക്കൂ…
മലയാളത്തിലെ യുവതാരങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് ടോവിനോയുടെ സ്ഥാനം. മികച്ച തിരക്കഥകൾ മാത്രം തിരഞ്ഞെടുക്കുന്ന, നല്ല സിനിമകളിൽ ഭാഗമാകാൻ ശ്രമിക്കുന്ന ടോവിനോ പുതിയ താരങ്ങൾക്ക് ഒരു പ്രചോദനം കൂടിയാണ്. മലയാളത്തിലെ യുവതാരങ്ങളെ കുറിച്ച് ടോവിനോയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന ആളാണ് നടി പാർവ്വതിയെന്ന് യുവതാരം ടൊവിനോ തോമസ്. ഇന്ന് മലയാള സിനിമയിലുള്ള ഏറ്റവും മികച്ച കലാകാരിയാണ് പാർവ്വതിയെന്നാണ് ടൊവിനോ പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ടൊവിനോ പാർവതിയേയും മറ്റ് താരങ്ങളെയും കുറിച്ച് പറഞ്ഞത്.
കാര്യ ഗൗരവമുള്ള ആളാണ്. നാടകീയത തീരെയില്ല. കാര്യങ്ങള്‍ മുഖത്ത് നോക്കി പറയും. ടേക്ക് ഓഫാണ് പാര്‍വ്വതിയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെന്നും ടൊവിനോ പറയുന്നു. ദുൽഖർ മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡർ ആണെന്നാണ് ടോവിനോ പറയുന്നത്. പൃഥ്വിരാജിനെ കുറിച്ചും ടൊവിനോ വാചാലനാകുന്നുണ്ട്.
പൃഥ്വിരാജ് ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണ്. മികച്ചൊരു ടെക്നീഷ്യന് കൂടിയാണ് അദ്ദേഹം. ഒരു സിനിമ സെറ്റിലെ എല്ലാ വശങ്ങളും അദ്ദേഹത്തിന് മനപാഠമായിരിക്കും. മെല്‍ ഗിബ്സനെയും കമല്‍ഹാസനെയും പോലെയുള്ള ഒരാള്‍. അത് കൊണ്ടാണ് ഞാന്‍ കൂടി ഭാഗമാവുന്ന ലൂസിഫറിന് വേണ്ടി കാത്തിരിക്കുന്നത്.
(ഈ പോസ്റ്റിന്റെ തലക്കെട്ട് മലയാളത്തിലെ പല പ്രമുഖ മാധ്യമങ്ങളുടെയും ഹെഡിങ് രീതിയെ കളിയാക്കി കൊണ്ടുള്ളതാണ്. കാര്യങ്ങൾ തുറന്നു പറയാതെ വളച്ചൊടിക്കുന്ന ഹെഡിങ് നൽകുന്ന രീതി മാറേണ്ടിയിരിക്കുന്നു.)
Tovino about Parvathi, Prithviraj and Dulquer
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...