Connect with us

വ്യാജനും തകർക്കാനാകാതെ വട ചെന്നൈ !! ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര കളക്ഷൻ !! വേലയില്ലാ പട്ടധാരിയേയും മറികടന്നു…

Malayalam Breaking News

പൊല്ലാതവൻ, ആടുകളം എന്നെ ചിത്രങ്ങൾക്ക് ശേഷം ധനുഷും സംവിധായകൻ വെട്രിമാരനും ഒന്നിച്ച ചിത്രമാണ് വട ചെന്നൈ. ഈ ഗ്യാങ്സ്റ്റർ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്‌ത്‌ മണിക്കൂറുകള്‍ക്കകം ചിത്രം തമിഴ് റോക്കർസ് ചോർത്തിയെങ്കിലും അത് കാര്യമായി ചിത്രത്തിന്റെ കളക്ഷനെയോ മറ്റോ ബാധിച്ചിട്ടില്ല എന്നുള്ള വാർത്തകളാണ് റിലീസ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം ലഭിക്കുന്നത്.

ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ചിത്രം മികച്ച കളക്ഷനാണ് നേടുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല വ്യക്തമാക്കുന്നു. ആദ്യ വാരത്തിന്റെ അവസാനത്തില്‍

യുഎസ്എ – 2.19 കോടി
ആസ്‌ട്രേലിയ- 44.51 ലക്ഷം
യു കെ – 46.28 ലക്ഷം
മലേഷ്യ- 30.84 ലക്ഷം

എന്നിങ്ങനെ കളക്ഷൻ ചിത്രം നേടിയെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. കളക്ഷനില്‍ ധനുഷിന്റെ വേലയില്ലാ പട്ടധാരിയെ ചിത്രം മറികടന്നുവെന്നും ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഗ്രോസറാണിതെന്നും ട്വീറ്റില്‍ രമേഷ് പങ്കുവെച്ചു. പൊല്ലാതവന്‍.

കിഷോര്‍ കുമാര്‍, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, പവന്‍, ആഡ്രിയ, ഐശ്വര്യ രാജേഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. വണ്ടർബാർ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണന്റെതാണ് സംഗീതം.

Vada Chennai movie collection

More in Malayalam Breaking News

Trending

Recent

To Top