
Malayalam Breaking News
” നഗ്ന ചിത്രം അയച്ചാൽ പണം നൽകാമെന്നു ആവശ്യം ” – വെളിപ്പെടുത്തലുമായി അൻസിബ ഹസൻ രംഗത്ത്
” നഗ്ന ചിത്രം അയച്ചാൽ പണം നൽകാമെന്നു ആവശ്യം ” – വെളിപ്പെടുത്തലുമായി അൻസിബ ഹസൻ രംഗത്ത്
Published on

By
” നഗ്ന ചിത്രം അയച്ചാൽ പണം നൽകാമെന്നു ആവശ്യം ” – വെളിപ്പെടുത്തലുമായി അൻസിബ ഹസൻ രംഗത്ത്
മി ടൂ ക്യാമ്പയിൻ സജീവമായി തുടരുന്ന സാഹചര്യത്തിലും സിനിമ രംഗത്തെ സ്ത്രീകൾ ചൂഷങ്ങൾക്കിരയാകുകയാണ് . അതിനു സ്വന്തം അനുഭവം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി അൻസിബ ഹസൻ . സമൂഹമാധ്യമത്തിലൂടെ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയാണ് നടി ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയത്.
നിങ്ങളുടെ നഗ്ന ചിത്രം അയച്ചാൽ പണം നൽകാമെന്നാണ് അജീഷ് എന്ന് പേരുള്ള യുവാവ് അൻസിബയ്ക്ക് അയച്ച സന്ദേശം. നടി പോസ്റ്റ് ചെയ്ത വിഡിയോയുടെ താഴെ കമന്റുമായി എത്തി അയാൾ വീണ്ടും പ്രതികരിക്കുകയുണ്ടായി.
ഇയാൾ അശ്ലീലസന്ദേശം അയച്ചുവെന്നും വ്യാജ അക്കൗണ്ടിലൂടെ മെസേജ് ചെയ്താലും നിങ്ങളുടെ യഥാർത്ഥ മുഖം കണ്ടുപിടിക്കുമെന്ന് അൻസിബ പരാതിപ്പെടുകയും ചെയ്തു. എന്നാല് ഇത് തന്റെ യഥാർത്ഥ അക്കൗണ്ട് ആണെന്നായിരുന്നു അയാളുടെ മറുപടി.
മീ ടു പോലെ ധീരമായ ക്യാംപെയ്നുകൾ ലോകം മുഴുവൻ ചർച്ചയാകുമ്പോഴും ഇതുപോലുള്ളവർ അതിനെ നിസ്സാരവത്കരിക്കുകായണെന്ന് അൻസിബ പറയുന്നു. ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടികളെ അപമാനിക്കുന്നത് നിത്യസംഭവമായി മാറുകയാണെന്നും അൻസിബ പറയുന്നു.
ansiba hasan against social media attacks
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...