Connect with us

കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരി​ഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ

Tamil

കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരി​ഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ

കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരി​ഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ

ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്. തെലുങ്ക് താരം നാ​ഗാർജുനയും പ്രധാന റോളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ധനുഷിന് മുൻപ് ചിത്രത്തിലേക്ക് പരി​ഗണിച്ചിരുന്നത് വിജയ് ദേവരകൊണ്ടയെ ആയിരുന്നുവെന്നാണ് വിവരം.

ധനുഷ് അവതരിപ്പിച്ച ‘ദേവ’ എന്ന ഭിക്ഷക്കാരന്റെ വേഷം ചെയ്യാനാണ് വിജയ് ദേവരകൊണ്ടയെ സംവിധായകൻ സമീപിച്ചത്. എന്നാൽ, ‘ലൈഗർ’ എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം, വീണ്ടും ഒരു ദരിദ്ര വേഷം ചെയ്യുന്നത് ആരാധകർക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതി വിജയ് ഈ ഓഫർ നിരസിക്കുകയായിരുന്നു.

പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ടാണ് കുബേര 100 കോടി പിന്നിട്ടത്. ആഗോള തലത്തിൽ ചിത്രം 124.60 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടിയപ്പോൾ വിദേശത്ത് നിന്ന് മാത്രം ഇതുവരെ 30.80 കോടിയോളം നേടി. രശ്മിക മന്ദാനയാണ് നായിക. ശേഖർ കമ്മൂലയാണ് ചിത്രത്തിന്റെ സംവിധാനം.

More in Tamil

Trending

Recent

To Top