ജീവിതത്തിൽ ആദ്യമായി വാടകവീട്ടിൽ താമസിക്കുന്നു; സിനിമ ലോകത്തെ ഞെട്ടിച്ച് രവി മോഹൻ ; താങ്ങാനാകാതെ ആരതി

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം. തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്ന ഈ നടൻ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നതിൽ വലിയ ശ്രദ്ധ പുലർത്തുന്ന കലാകാരൻ കൂടിയാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ റിലീസ് ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിരുന്നു. മലയാളി പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട തമിഴ് നടന്മാരിൽ ഒരാളാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങൾ കേരളത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്. അടുത്തിടെ അദ്ദേഹം വിവാഹ മോചനത്തിന് ശേഷം തന്റെ പേര് മാറ്റി രവി മോഹൻ എന്നാക്കിയിരുന്നു. നടന്റെ വിവാഹമോചനമെല്ലാം തന്നെ വലിയ രീതിയിൽ വാർത്തയായിരുന്നു. ആരതിയുമായുള്ള 15 വർഷത്തെ വിവാഹ ബന്ധം വേർപെടുത്തുന്നതായി രവി മോഹൻ ആണ് അറിയിച്ചത്. അതേസമയം, സിനിമയിൽ നായകനായി അഭിനയിക്കുന്നു എന്നതിനൊപ്പം ഭാര്യയ്ക്കും മക്കൾക്കും തുല്യ പ്രധാന്യം നൽകുന്ന ആളായിരുന്നു രവി മോഹൻ. 2009 ൽ വിവാഹിതരായ താരങ്ങൾ അവരുടെ ദാമ്പത്യ ജീവിതം പതിനഞ്ച് വർഷത്തോളം വിജയകരമായി പൂർത്തിയാക്കി.
നിർമാതാവ് ഇഷരി ഗണേഷിൻ്റെ മകളുടെ വിവാഹത്തിന് കാമുകി എന്ന് പറയപ്പെടുന്ന കെനിഷ ഫ്രാൻസിസിന്റെ കയ്യും പിടിച്ച് എത്തിയ നടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ നടനെതിരെ കടുത്ത വിമർശനവും വന്നിരുന്നു.
പിന്നാലെ ഇതിൽ പ്രകോപിതയായി ആരതി രംഗത്ത് എത്തിയിരുന്നു. ഉത്തരവാദിത്വവും അനുകമ്പയുമില്ലാത്ത പിതാവ് എന്നാണ് കഴിഞ്ഞ ദിവസം ആരതി രവിയെ കുറിച്ച് പറഞ്ഞത്. ശേഷം നട്‍റെയും ആരതിയുടെയും വ്യക്തി ജീവിതം ഇഴകീറി പരിശോധിക്കുന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ നടന്നിരുന്നു. ആരതിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടശേഷം സ്വന്തം സുഖ സൗകര്യങ്ങൾക്ക് വേണ്ടി ഭാര്യയേയും മക്കളയും ഉപേക്ഷിച്ച ഭർത്താവായിട്ടാണ് പൊതുസമൂഹം രവിയെ കണ്ടിരുന്നത്. എന്നാൽ ശാരീരികവും മാനസീകവുമായ പീഡനങ്ങൾ അനുഭവിച്ച് സഹിക്കെട്ടാണ് താൻ ആരതിയുമൊത്തുള്ള ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോന്നതെന്ന് പറയുകയാണ് നടൻ. സമൂഹമാധ്യമങ്ങളിൽ പങ്കിട്ട പുതിയ കുറിപ്പിലൂടെയാണ് നടന്റെ വെളിപ്പെടുത്തൽ.
അതേസമയം ഇപ്പോഴിതാ വിവാഹമോചന കേസ് നടക്കുന്നതിനിടെ വാടക വീട്ടിൽ താമസിക്കുന്നതിനെക്കുറിച്ചുള്ള പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നത്. നടന്റെ പുതിയ ചിത്രമായാണ് ‘3 ബിഎച്ച്‌കെ’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കുന്നതിടെ താൻ ആദ്യമായി ഒരു വാടക വീട്ടിൽ താമസിക്കുകയാണെന്നാണ് രവി മോഹൻ വെളിപ്പെടുത്തിയത്. നടന്റെ വാക്കുകൾ ഇങ്ങനെ.
ജനിച്ചത് മുതല്‍ താൻ തന്റെ സ്വന്തം വീടുകളിൽ മാത്രമാണ് താമസിച്ചിരുന്നതെന്നും ഇപ്പോൾ താൻ ഒരു വാടക വീട്ടിലാണ്, അതിനാല്‍ തനിക്ക് ഈ ചിത്രം വളരെ പേഴ്സണലായി ബന്ധപ്പെട്ടിരിക്കുന്നെന്നും നടൻ തുറന്നടിച്ചു. ഇത് തനിക്ക് പ്രചോദനമായി, ഇനിയുള്ള ജീവിതം സന്തോഷത്തോടെ ജീവിക്കാൻ താൻ ആഗ്രഹിക്കുന്നെന്നും രവിമോഹന്‍ തുടര്‍ന്ന് പറഞ്ഞു.
പക്ഷേ ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു.
അദ്ദേഹത്തിന്റെ വാടക വീട്ടിലെ താമസം ഒരു ‘നാടകീയ’ പ്രസ്താവനയായി അവതരിപ്പിക്കേണ്ട കാര്യം അല്ലെന്നാണ് നിരവധിപേർ വിമർശിച്ചു കൊണ്ട് പറഞ്ഞത്.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ...
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മായാത്ത ചിരിയാണ് കലാഭവന്‍ മണി. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം മലയാളികളുടെ മനസില്‍ പകരംവെക്കാനില്ലാത്ത വ്യക്തിത്വമാണ്...