Connect with us

മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിം​ഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു

Actress

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയാണ് ബനിത സന്ധു. സോഷ്യൽ മീഡിയയിലെല്ലാം നടിയുടെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട ബോഡി ഷെയ്മിം​ഗിനെ കുറിച്ച് സംസാരിക്കുകയാണ് നടി. മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും എന്നാണ് പലരും ചോദിച്ചത്.

മെലിഞ്ഞ ചുള്ളിക്കമ്പുപോലെയാണ് ഇരിക്കുന്നതെന്നും അതിനാൽ വൃത്തികെട്ടവളെന്നുമാണ് തന്നെ വിളിച്ചിരുന്നത്. ഇത്ര മെലിഞ്ഞിരിക്കുന്ന ഒരാളുടെ കൂടെ അഭിനയിക്കുന്ന നായകന്മാർ എങ്ങനെ ഇവരെ പ്രണയിക്കുമെന്നുള്ള നിരവധി ട്രോളുകൾ ആ കാലത്ത് വരുമായിരുന്നു. എന്നാൽ ട്രോളുകളെ താൻ കാര്യമാക്കിയെടുത്തില്ല.

താൻ ജനിച്ചതും വളർന്നതും വെയിൽസിലെ കാർലിയോണിലാണ്. താൻ ബോഡിഷെയിമിങ്ങിന് ഇരയായതോടെ ഒരു കാര്യം മനസിലാക്കി. ഇവിടുത്തെ ആളുകളുടെ സൗന്ദര്യ സങ്കൽപ്പം ഞാൻ കാണുന്നതിൽ നിന്ന് വ്യത്യസ്ഥമാണ്. ഞാൻ അങ്ങനെയെ അത് എടുത്തിട്ടുള്ളു. ഞാൻ ഇപ്പോൾ ഒരുപാട് തടിവെക്കണം എന്ന് കരുതുന്ന ഒരാളല്ല.

സ്വാഭാവികമായിട്ടും വളരെ മെലിഞ്ഞ പ്രകൃതക്കാരിയാണ് താൻ. ആളുകളുടെ നെഗറ്റീവ് കമന്റുകളെ കാര്യമായി എടുക്കരുതെന്നും നടി പറയുന്നു. 2018 ൽ പുറത്തിറങ്ങിയ ഒക്ടോബർ എന്ന ചിത്രത്തിലൂടെയാണ് ബനിത സന്ധു സിനിമയിലെത്തുന്നത്. തമിഴിൽ ആദിത്യ വർമയാണ് ബനിത അഭിനയിച്ച സിനിമ.

Continue Reading
You may also like...

More in Actress

Trending

Recent

To Top