
Malayalam
ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി മീനാക്ഷി ജയൻ
ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി മീനാക്ഷി ജയൻ
Published on

27-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളികൾക്കും മലയാള സിനിമയ്ക്കും അഭിമാനമായി നടി മീനാക്ഷി ജയൻ. ഏഷ്യൻ ന്യൂ ടാലൻ്റ് വിഭാഗത്തിൽ മികച്ച നടിയ്ക്കുള്ള പുരസ്കാരമാണ് നടി സ്വന്തമാക്കിയിരിക്കുന്നത്. ശിവരഞ്ജിനി സംവിധാനം ചെയ്ത വിക്ടോറിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മീനാക്ഷിയ്ക്ക് പുരസ്കാരം ലഭിച്ചത്.
ഈ വർഷത്തെ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ കൂടിയായിരുന്ന വിക്ടോറിയ. ഒരു പൂവൻ കോഴിയും ആറ് സ്ത്രീ കഥാപാത്രങ്ങളും മാത്രമുള്ള ഒരു കുഞ്ഞു മലയാളം സിനിമയാണ് വിക്ടോറിയ. ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന വിക്ടോറിയ എന്ന പെൺകുട്ടിയിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്.
ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നതും ശിവരഞ്ജിനി തന്നെയാണ്. ഒരു തൊഴിൽദിവസത്തിൽ വിക്ടോറിയ കടന്നുപോകുന്ന സംഘർഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം കേരള രാജ്യാന്തര ചലച്ചിത്രമേളയിലും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. മീനാക്ഷി ജയന്റെ അഭിനയത്തേയും അന്ന് പ്രേക്ഷകർ പ്രശംസിച്ചിരുന്നു.
2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിൽ നായിക സിദ്ധി മഹാജൻകട്ടിയ്ക്ക് ശബ്ദം നൽകിക്കൊണ്ടായിരുന്നു മീനാക്ഷി തന്റെ കരിയർ ആരംഭിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേയ്ക്ക് കടന്നതിനൊപ്പം തന്നെ സ്വതന്ത്ര ഹ്രസ്വചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയിക്കുകയും ചെയ്തിരുന്നു മീനാക്ഷി.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...