
Malayalam
മൂത്ത മകൾ അഹാന മറ്റൊരു മതസ്ഥനായ പയ്യനെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് കൃഷ്ണകുമാർ; നിമിഷ് ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടയാൾ
മൂത്ത മകൾ അഹാന മറ്റൊരു മതസ്ഥനായ പയ്യനെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് കൃഷ്ണകുമാർ; നിമിഷ് ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടയാൾ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്. എഴുപത് ലക്ഷത്തിന് അടുത്ത് രൂപയും സ്റ്റോക്കും ദിയയെ പറ്റിച്ച് മൂന്ന് ജീവനക്കാരികൾ കൈക്കലാക്കിയിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ദിയ പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ദിയയും ഭർത്താവ് അശ്വിനും ബിസിനസിലേക്ക് ശ്രദ്ധ കൊടുത്തിരുന്നു. എന്നാൽ ഗർഭിണിയായ ശേഷം പൂർണമായും ബിസിനസിലേയ്ക്ക് ശ്രദ്ധ കൊടുക്കാൻ ദിയയ്ക്ക് ആയിരുന്നില്ല.
അന്ന് പ്രതികളായവർ ദിയയേയും കുടുംബത്തേയും കുറിച്ച് പലതരം ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്. അതിൽ ഒന്ന് ജാതിയുടെ പേരിൽ ദിയ അധിക്ഷേപിച്ചു എന്നായിരുന്നു. പിന്നാലെ ദിയയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഞാൻ എവിടെയും ഞാതി പറയാറില്ല. എന്റെ അച്ഛൻ കൃഷ്ണകുമാർ നായർ സമുദായാംഗവും അമ്മ സിന്ധു ഈഴവ സമുദായാംഗവുമാണ്. എന്റെ ഭർത്താവ് ബ്രാഹ്മിണാണ്. അങ്ങനൊരു കുടുംബത്തിൽ നിന്നും വരുന്ന ഞാൻ എങ്ങനെ മറ്റൊരാളെ സമുദായത്തിന്റെ പേരിൽ അധിക്ഷേപിക്കും എന്നാണ് ദിയ ചോദിച്ചത്.
പിന്നാലെ കൃഷ്ണ കുമാറും രംഗത്തെത്തിയിരുന്നു. ഞാനും എന്റെ ഭാര്യയും രണ്ട് ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് മറ്റൊരു ജാതിയിൽ നിന്നാണ്. എന്റെ മൂത്ത മകൾ കല്യാണം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്ന് കേൾക്കുന്നു. എന്നെ ഒരിടത്തും ബാധിക്കാത്ത കാര്യങ്ങളാണിതൊക്കെ എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. മൂത്ത മകൾ അഹാന മറ്റൊരു മതസ്ഥനായ പയ്യനെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞത് മുതൽ അതിന് പിറകിലെ കാരണത്തിന് പിന്നാലെയായിരുന്നു കൃഷ്ണകുമാർ കുടുംബത്തിന്റെ ആരാധകർ.
അഹാന കൃഷ്ണയും ഛായാഗ്രഹകൻ നിമിഷ് രവിയും പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഗോസിപ്പുകൾക്ക് ബലം നൽകുന്ന തരത്തിലുള്ള സോഷ്യൽമീഡിയ പോസ്റ്റുകൾ അഹാനയും നിമിഷും പങ്കുവെക്കാറുണ്ട്. മറ്റൊരു മതത്തിൽ നിന്നാണ് അഹാനയുടെ വരനെന്ന് കൃഷ്ണകുമാർ പറഞ്ഞശേഷം ആ പയ്യൻ നിമിഷ് തന്നെയല്ലേയെന്ന ആശങ്കയും ആരാധകർക്കുണ്ടായിരുന്നു. പിന്നെ എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്നും പ്രേക്ഷകർ സംശയിച്ചിരുന്നു.
എന്നാൽ അഹാനയുടെ ഭാവി പങ്കാളി നിമിഷ് തന്നെയാണ്. കൃഷ്ണകുമാർ സംസാരിച്ചത് നിമിഷിനെ ഉദ്ദേശിച്ചാണെന്നും ആരാധകർ തന്നെ കണ്ടെത്തി. പലരും നിമിഷ് ഹിന്ദു മതവിഭാഗത്തിൽപ്പെട്ടയാളാണ് എന്നാണ് കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല നിമിഷ് ക്രിസ്ത്യനാണ്. പേര് തന്നെയാണ് നിമിഷ് ഹിന്ദുവാണെന്ന് ആരാധകർ തെറ്റിദ്ധരിക്കാൻ കാരണമായത്. എന്നാൽ നിമിഷിന്റെ കുടുംബം ക്രിസ്ത്യൻ മതവിശ്വാസികളാണെന്ന് അഹാനയുടെ പഴയ വ്ലോഗുകളിൽ നിന്ന് വ്യക്തമാണ്.
നിമിഷിന്റെ ഏക സഹോദരി നികിതയുടെ വിവാഹ ചടങ്ങിൽ സജീവമായി അഹാന ഉണ്ടായിരുന്നു. ക്രിസ്ത്യൻ കല്യാണ ചടങ്ങുകളിൽ മാത്രം കണ്ട് വരുന്ന മധുരം വെപ്പ് ചടങ്ങ് അഹാനയും സുഹൃത്തുക്കളും ചേർന്നാണ് നിമിഷിന്റെ വീട്ടിൽ സഹോദരി നികിതയ്ക്കായി ഒരുക്കിയത്. നികിതയുടെ വരനും മറ്റൊരു മതസ്ഥനാണെന്നാണ് വെഡ്ഡിങ് വ്ലോഗുകളിൽ നിന്നും വ്യക്തമാകുന്നത്.
അഹാനയുടെ കുടുംബത്തിന്റെ സന്തോഷത്തിലും സങ്കടത്തിലുമെല്ലാം കരുത്തായി നിമിഷിന്റെ കുടുംബം ഉണ്ടാകാറുണ്ട്. അടുത്തിടെ കൃഷ്ണകുമാറിന്റെ പിറന്നാൾ മക്കൾ നാല് പേരും ചേർന്ന് ആഘോഷമാക്കിയിരുന്നു. അന്ന് നിമിഷിന് എത്താൻ പറ്റിയില്ല. പകരം പിതാവ് രവിയാണ് എത്തിയിരുന്നത്. പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ രവി പറഞ്ഞ വാക്കുകളിൽ തന്നെ ഭാവിയിൽ ബന്ധുക്കളായി ഒരു കുടുംബമായി മാറുമെന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നു.
ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തിൽ ഇനി മൂത്തമകൾ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു. ഇരുവരുടേയും പ്രണയം അഹാനയുടെ കുടുംബത്തിൽ ഉള്ളവർക്കും അറിയാമെന്നത് വ്ലോഗുകളിൽ നിന്നും വ്യക്തമാണ്. കൃഷ്ണകുമാർ കുടുംബത്തിലെ എല്ലാ ഫങ്ഷനുകൾക്കും അതിഥിയായി നിമിഷുണ്ടാകും. ദിയയ്ക്ക് വേണ്ടി അഹാനയും അനിയത്തിമാരും ചേർന്ന് ബേബി ഷവർ ഒരുക്കിയപ്പോഴും അതിഥിയായി നിമിഷ് എത്തുകയും എല്ലാവർക്കും ഒപ്പം ഏറെ നേരം സമയം ചിലവഴിക്കുകയും ചെയ്തിരുന്നു.
ഇരുവരും പ്രണയം പരസ്യപ്പെടുത്തുന്ന നിമിഷത്തിന് വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്. എന്നാൽ നാല് പെൺമക്കളാണെന്ന് കരുതി മുപ്പത് വയസിനുള്ളിൽ വിവാഹം കഴിക്കണമെന്ന പ്രഷറൊന്നും സിന്ധുവും കൃഷ്ണകുമാറും മക്കൾക്ക് നൽകാറില്ല. വിവാഹം വേണമെന്ന് മക്കൾ എപ്പോൾ പറയുന്നോ അപ്പോൾ നടത്തികൊടുക്കുമെന്നാണ് ഇരുവരും പറയാറുള്ളത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, നിമിഷിന്റെ ജീവിതത്തിലെയും കരിയറിലെയും ഏറ്റവും വലിയ ഒരു തുടക്കത്തിന് ആശംസകൾ അറിയിച്ച് അഹാന പങ്കുവെച്ച പോസ്റ്റും വൈറലായിരുന്നു. സൂര്യയുടെ നാൽപത്തിയാറാമത്തെ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അഹാനയുടെ പോസ്റ്റ്. വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൻരെ പൂജയവും പ്രഖ്യാപനവും കഴിഞ്ഞു എന്ന വാർത്ത സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടി മമിത ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. നമിതയെ സംബന്ധിച്ച് വിജയ്ക്കൊപ്പമുള്ള ജനനായകന് ശേഷം ചെയ്യുന്ന തമിഴ് സിനിമയാണ്. സൂര്യ 46 എന്ന താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹകൻ അഹാനയുടെ നിമിഷ് രവിയാണ്. ഈ സന്തോഷവും അഭിമാനവുമാണ് താരപുത്രി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
‘നിമിഷിന്റെ അടുത്ത സിനിമ. ചില സ്വപ്നങ്ങൾ യാഥാർത്ഥമാക്കുന്നത് പോലെ. ഗംഭീരമാക്കൂ നിമിഷ്. ഗുഡ് ലക്ക് വെങ്കി അട്ലൂർ. മറ്റൊരു സൂപ്പർ ചിത്രത്തിനായി കാത്തിരിയ്ക്കുന്നു’ എന്നാണ് അഹാനയുടെ പോസ്റ്റ്. സിനിമയുടെ പൂജ വേളയിൽ എടുത്ത ക്ലാപ് ബോർഡ് ഫോട്ടോയും, അഹാനയുടെ സ്റ്റോറിയും നിമിഷും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ജിവി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
അഹാനയുടെ നിമിഷും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് പല ഹ്രസ്വ ചിത്രങ്ങളും മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്. വിഷ്വൽ കമ്യൂണിക്കേഷൻ പഠനം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു അഹാന സിനിമയിലെത്തിയത്. ക്യാമറയും, എഡിറ്റിംഗും തനിക്ക് പ്രിയപ്പെട്ട കാര്യമാണെന്ന് അഹാന പറഞ്ഞിരുന്നു. മനോഹരമായൊരു സിനിമ കാണുന്നത് പോലെയാണ് അഹാന വ്ളോഗ് ചെയ്യാറുള്ളത്. ട്രാവൽ വ്ളോഗുകൾ കണ്ടിരിക്കാൻ തോന്നും. അതിനായാണ് കാത്തിരിക്കാറുള്ളതെന്നാണ് ആരാധകരുടെ കമന്റുകൾ.
അടുത്തിടെയായിരുന്നു അഹാന രാജസ്ഥാനിലേയ്ക്ക് പോയത്. കഥകളിൽ വായിച്ചത് പോലെയുള്ള കാഴ്ചകളായിരുന്നു അവിടെ തന്നെ കാത്തിരുന്നതെന്ന് അഹാന കുറിച്ചിരുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ളൊരു വീഡിയോയിലൂടെ മനോഹരമായ കാഴ്ചകളായിരുന്നു പങ്കുവെച്ചത്. നിമിഷ് രവിയും അഹാനയ്ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപ് പ്രചരിച്ചിരുന്നു. വിശേഷ ദിനങ്ങളിലെല്ലാം ഇരുവരും ആശംസ അറിയിച്ച് എത്താറുണ്ട്. പോസ്റ്റുകളെല്ലാം ചർച്ചയായി മാറാറുമുണ്ട്.
നിമിഷിനൊപ്പം നടത്തിയ രാജസ്ഥാൻ യാത്രയെക്കുറിച്ചുള്ള അഹാനയുടെ പോസ്റ്റും വൈറൽ ആയിരുന്നു. രാജസ്ഥാനില മനോഹരനിമിഷങ്ങൾ. ഇത് പകർത്തിയക് നിമിഷ് രവിയാണ്, എഡിറ്റ് ചെയ്തത് ഞാൻ തന്നെയാണ്. മനസിലെന്നും മനോഹരമായി ഓർത്തെടുക്കാൻ പറ്റുന്ന മുഹൂർത്തങ്ങളായിരുന്നു യാത്രയിലേത് എന്നും അഹാന കുറിച്ചിരുന്നു.
നിരവധി പേരായിരുന്നു നിമിഷിനെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചത്. അഹാനയുടെ കല്യാണം അടുത്ത വർഷം ഉണ്ടാവുമെന്നാണ് തോന്നുന്നത്. 2016 ലാണ് നിമിഷിനെ ആദ്യമായി കാണുന്നതെന്ന് അഹാന പറഞ്ഞിരുന്നു. അടുത്ത വർഷം 10 വർഷം ആവാൻ പോവുകയാണ്. അതിനാൽ അടുത്ത വർഷം വിവാഹം കാണുമായിരിക്കും എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. നിരവധി പേരായിരുന്നു കമന്റ് ലൈക്ക് ചെയ്തത്. അഹാനയും ലൈക്ക് ചെയ്തിരുന്നു. സിനിമാട്ടോഗ്രാഫിയും എഡിറ്റിംഗും അടിപൊളിയായിട്ടുണ്ടെന്നും പലരും പറഞ്ഞിട്ടുണ്ട്.
ദിയയുടെ കല്യാണത്തിലും നിമിഷ് പങ്കെടുത്തിരുന്നു. അഹാനയും നിമിഷും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും അന്നും ചർച്ചയായിരുന്നു. മൈ ലവ്ലി പീപ്പിൾ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. മാച്ചിംഗ് കളറിലുള്ള ഡ്രസ് കണ്ടതോടെ ഇവരുടെ വിവാഹനിശ്ചയവും ഇതിനിടയിൽ കഴിഞ്ഞോ എന്നായിരുന്നു ചോദ്യങ്ങൾ. ഇതോടെയായിരുന്നു വിശദീകരണവുമായി നിമിഷ് എത്തിയത്. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അനിയത്തിയുടെ കല്യാണത്തിലെ ചിത്രങ്ങളാണ് അത് എന്നായിരുന്നു കുറിപ്പ്.
ഇരുവരും ഒരുമിച്ച് ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. ഓണത്തിന് അഹാന പങ്കുവച്ച വീഡിയോയിലും അഹാനയും നിമിഷുമായുള്ള സൗഹൃദം സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർത്തിയിരുന്നു. ഇരുവരും വർഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്.
ദിയയുടെ വിവാഹസമയത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടപ്പോഴും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ദിയയുടെ നിമിഷിന്റേയും അഹാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. പിന്നാലെ നിമിഷം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് നിമിഷ് പറഞ്ഞിരുന്നു. ദിയയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അഹാനയുടെയും സുഹൃത്തുക്കളുടെയും കൂടെയുള്ള ചിത്രങ്ങൾ നിമിഷ് പങ്കുവെച്ചിരുന്നു.
പിന്നാലെ നിമിഷിന് വിവാഹാശംസകൾ നേർന്ന് കൊണ്ട് ഒരുപാട് മെസേജുകളും വരാൻ തുടങ്ങി. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായിട്ടും വിവാഹനിശ്ചയവും നടത്തിയിട്ടില്ല. ഇതെന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു…’ എന്നും നിമിഷ് പറഞ്ഞിരുന്നു. അടുത്തിടെ തന്റെ വിവാഹകാര്യത്തെ കുറിച്ച് അഹാന പറഞ്ഞിരുന്നു. ഈ വർഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചിലപ്പോൾ ഒരു വർഷത്തിനുള്ളിൽ ഉണ്ടാകും എന്നായിരുന്നു അഹാന ആദ്യം മറുപടി പറഞ്ഞത്. എന്നാൽ പിന്നീട് ഇത് തിരുത്തി ”ഇല്ല, രണ്ട് വർഷത്തിനുള്ളിൽ എന്തായാലും വിവാഹം കാണും എന്നായിരുന്നു അഹാന പറഞ്ഞത്.
