
Bollywood
ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത്
ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത്
Published on

2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ അത്ലറ്റുകൾ എല്ലാ ദിവസവും സാധ്യമായ കാര്യങ്ങൾ പുനർനിർവചിക്കുന്നു. അവരെ പിന്തുണക്കുന്നതിലും അവരുടെ അസാധാരണ നേട്ടങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ സഹായിക്കുന്നതിലും എനിക്ക് അതിയായ അഭിമാനമുണ്ട്.
പാരാ സ്പോർട്സ് മത്സരം മാത്രമല്ല – അത് ധൈര്യം കൂടിയാണ്, നമ്മുടെ ചാമ്പ്യന്മാർക്കൊപ്പം നിൽക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട് എന്നും കങ്കണ പറഞ്ഞു. കങ്കണ അംബാസഡറായി എത്തുന്നത് ഇന്ത്യയിലെ പാരാ-അത്ലറ്റിക്സിന് പുതിയ ഊർജ്ജം നൽകുമെന്ന് പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ (പി.സി.ഐ) അറിയിച്ചു.
അവരുടെ അഭിനിവേശം, സ്വാധീനം, ഇന്ത്യൻ കായികതാരങ്ങളോടുള്ള പ്രതിബദ്ധത എന്നിവയാണ് കങ്കണയെ ഈ സ്ഥാനത്ത് എത്തിച്ചതെന്ന് പി.സി.ഐ പ്രസിഡന്റും രണ്ടുതവണ പാരാലിമ്പിക് സ്വർണ മെഡൽ ജേതാവുമായ ദേവേന്ദ്ര ജഝാരിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു.
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ അഞ്ച് വരെ ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 100ലധികം രാജ്യങ്ങളിൽ നിന്നുള്ള 1000ത്തിലധികം അത്ലറ്റുകൾ മത്സരങ്ങളിൽ പങ്കെടുക്കും. അതേസമയം, ബോളിവുഡിൽ എന്നും വേറിട്ടു നിൽക്കുന്ന നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. താരത്തിന്റെ നിലപാടുകൾ പലപ്പോഴും വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 26 വർഷം പിന്നിട്ടു. ഇപ്പോഴിതാ ഒരേ...